തേങ്ങ ഏറ്റുവാങ്ങി

വിതുര: സി.പി.െഎ ജില്ല സമ്മേളന പ്രതിനിധികൾക്ക് ഭക്ഷണമൊരുക്കാൻ ശേഖരിച്ച തേങ്ങ ജില്ല സെക്രട്ടറി ജി.ആർ. അനിൽ ഏറ്റുവാങ്ങി. വിതുര ശിവക്ഷേത്രം ജങ്ഷനിൽ പി.സി. ജനാർദന​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ജി. മഞ്ജുഷ തേങ്ങ കൈമാറി. അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, ജില്ല സമ്മേളന സ്വാഗതസംഘം ചെയർമാൻ പള്ളിച്ചൽ വിജയൻ, ജനറൽ കൺവീനർ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ല എക്സിക്യൂട്ടിവ് അംഗം മീനാങ്കൽ കുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ഷിബു, കെ. മനോഹരൻ കാണി, കല്ലാർ രവീന്ദ്രൻ പിള്ള, കോട്ടിയത്തറ ബൈജു തുടങ്ങിയവർ സംസാരിച്ചു. ചിത്രം സി.പി.െഎ ജില്ല സെക്രട്ടറി ജി.ആർ. അനിൽ തേങ്ങ ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.