കോ​വ​ള​ത്ത് അ​പ​ക​ട​ത്തി​ൽപെ​ട്ട വി​ദേ​ശി​യ​ട​ക്കം നാലുപേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

കോവളം: കോവളത്ത് കടലിൽ കുളിക്കവെ അപകടത്തിൽപെട്ട വിദേശിയടക്കം നാലുപേരെ രക്ഷപ്പെടുത്തി. വ്യത്യസ്ത സമയങ്ങളിലായി കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ ശക്തമായ തിരയിൽപെട്ട റഷ്യൻ സ്വദേശിനി സെൽസിനോനൈന (59), വെമ്പായം സ്വദേശി ഷംസുദ്ദീൻ (40), സൗദി സ്വദേശി കൂടെയുണ്ടായിരുന്ന ഒരു മലയാളി എന്നിവരാണ് കടലിൽ ഒഴുക്കിൽപെട്ടത്. ഇന്നലെ തീരത്ത് ശാന്തമായിരുന്ന കടൽ വൈകീട്ട് മൂന്നോടെ പ്രക്ഷുബ്ധമാവുകയായിരുന്നു. വൈകീട്ട് 3.45 ഓടെയാണ് ബീച്ചിൽ കുളിക്കുകയായിരുന്ന സൗദി സ്വദേശിയും കൂടെയുണ്ടായിരുന്ന മലയാളിയും അപകടത്തിൽപെട്ടത്. ഇതിന് തൊട്ടുപിന്നാലെ വൈകീട്ട് 4.30 ഓടെ ലൈറ്റ്ഹൗസ് ബീച്ചിന് സമീപം കടലിൽ നീന്തുകയായിരുന്ന ഷംസുദ്ദീനും തിരയിൽപെട്ടു. വൈകീട്ട് 5.30 ഓടെ ഇതിന് സമീപം കടലിൽ കുളിക്കുകയായിരുന്ന റഷ്യൻ ടൂറിസ്റ്റ് സെൽസിനോനൈനയും ഒഴുക്കിൽപെടുകയായിരുന്നു. നാലുപേരെയും ലൈഫ് ഗാർഡുകളും പ്രദേശവാസികളും ചേർന്ന് രക്ഷെപ്പടുത്തി പ്രാഥമിക ശുശ്രൂഷകൾ നൽകി. ലൈഫ് ഗാർഡ് സൂപ്പർവൈസർ സിസിൽ പെരേരയുടെ നേതൃത്വത്തിൽ ഗാർഡുമാരായ ബ്രിജിൽ, ആർ. അനിൽകുമാർ, സഞ്ജു, ഭുവനചന്ദ്രൻ എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.