സിറിൾ മിരാൻറക്ക് കണ്ണീരോടെ വിട

കാഞ്ഞിരംകുളം: ഒാഖി ദുരന്തത്തിൽ മരിച്ച് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ പുല്ലുവിള കിണറ്റടിവിളാകത്ത് സിറിൾ മിരാൻറക്ക് (55) ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീരോടെ വിട നൽകി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽനിന്ന് വ്യാഴാഴ്ച പുലർച്ചെ തന്നെ മൃതദേഹം വസതിയിലെത്തിച്ചു. ബന്ധുക്കൾക്ക് അന്ത്യോപചാരം അർപ്പിച്ച ശേഷം വിലാപയാത്രയായി പുല്ലുവിള സ​െൻറ് ജേക്കബ്സ് ഫെറോനാ ദേവാലയത്തിലെത്തിച്ചു. അവിടെ നടത്തിയ സംസ്കാര ശുശ്രൂഷകൾക്കുശേഷം പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിൻ കർമങ്ങൾക്ക് നേതൃത്വം നൽകി. സിറിൾ മിരാൻറക്ക് അന്ത്യയാത്ര നൽകാൻ ബന്ധുക്കളെ കൂടാതെ സമൂഹത്തി​െൻറ നാനാതുറകളിലുള്ളവരെത്തിയിരുന്നു. എം. വിൻസ​െൻറ് എം.എൽ.എ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ രാജി, ബ്ലോക്ക് പഞ്ചായത്തംഗം ഫ്രാങ്ക്ലിൻകുമാർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. സിറിളി​െൻറ മൃതദേഹം കോഴിക്കോട്ടുനിന്ന് ഏറ്റുവാങ്ങാൻ പോയവരുടെ കൂട്ടത്തിൽ കരുംകുളം പഞ്ചായത്ത് പ്രസിഡൻറ് ജി. ഹെസ്റ്റിനുമുണ്ടായിരുന്നു. ത്രേസ്യയാണ് സിറിൾ മിരാൻറയുടെ ഭാര്യ. ഷൈനി, റോബിൻ, ഡിക്സൺ എന്നിവർ മക്കളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.