തമിഴ്നാട് ബസും മീൻ ലോറിയും കൂട്ടിയിടിച്ച്​ മൂന്നുപേർക്ക് പരിക്ക്

പാറശ്ശാല: പാറശ്ശാല പവതിയാൻ വിളയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസും മീൻ ലോറിയും കൂട്ടിമുട്ടി മൂന്നുപേർക്ക് പരിക്ക്. കഴിഞ്ഞദിവസം മൂന്നരയോടെയായിരുന്നു അപകടം. നെയ്യാറ്റിൻകരയിൽനിന്ന് പാറശ്ശാലയിലേക്ക് പോകുകയായിരുന്ന മീൻ ലോറിയിൽ എതിർദിശയിൽ നിന്നെത്തിയ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാബിനിൽ കുടുങ്ങിയ ലോറി ഡ്രൈവർ പള്ളിച്ചൽ പുന്നമൂട് സ്വദേശി സുരേഷിനെ ഫയർഫോഴ്സെത്തി വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. ഇരുകാലുകൾക്കും സാരമായി പരിക്കേറ്റ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന രണ്ട് യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.