Posted On
date_range Updated On
date_range കുത്തിയോട്ടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.ജി.പി ശ്രീലേഖ
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ. കുത്തിയോട്ടം ആണ്‍കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണെന്ന് അവർ അഭിപ്രായപ്പെട്ടു. കുട്ടികളുടെ അനുമതി പോലുമില്ലാതെയാണ് മാതാപിതാക്കളും ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് കുട്ടികളെ പീഡിപ്പിക്കുന്നത്. കുത്തിയോട്ടത്തെ കുട്ടികളുടെ തടവറയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാമെന്നും സ്വകാര്യ ബ്ലോഗിലെ ലേഖനത്തില്‍ അവർ അഭിപ്രായപ്പെട്ടു. നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുത്തിയോട്ടം. കുട്ടികളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇൗ പീഡനം. വീട്ടിൽനിന്നും ക്ഷേത്രത്തിലേക്ക് പോകുേമ്പാൾ പോലും കുട്ടികൾ തങ്ങൾ പീഡനത്തിന് വിധേയമാകുന്നുവെന്ന് അറിയുന്നില്ല. ഉത്സവത്തില്‍നിന്ന് കുത്തിയോട്ടത്തെ ഒഴിവാക്കണം. ഇതിലുള്ള പ്രതിഷേധത്തിെൻറ ഭാഗമായി ആറ്റുകാല്‍ വിശ്വാസിയായ താന്‍ ഇത്തവണ പൊങ്കാല അര്‍പ്പിക്കുന്നില്ലെന്നും ശ്രീലേഖ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.