വനിതാ പൊലീസുകാരെ ആക്രമിച്ച പ്രതിയെ ഷാഡോ പൊലീസ് പിടികൂടി

ശാസ്താംകോട്ട: മാരമൺ കൺവെൻഷനിൽ ഡ്യൂട്ടി നോക്കി മടങ്ങി വരവെ വനിതാ പൊലീസുകാരെ ആക്രമിച്ച് ബാഗുകൾ കവരാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയായ രണ്ടാമത്തെ യുവാവും പിടിയിലായി. കൊട്ടാരക്കര അമ്പലപ്പുറം രേവതി ഭവനിൽ രാഹുലിനെയാണ് (20) റൂറൽ പൊലീസ് ചീഫ് ആർ. അശോക​െൻറ നിയന്ത്രണത്തിൽ സബ് ഇൻസ്പക്ടർ എസ്. ബിനോജ് നേതൃത്വം നൽകുന്ന ഷാഡോ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 17ന് ശാസ്താംകോട്ട ആഞ്ഞിലിമൂട് പെട്രോൾ പമ്പിന് സമീപത്ത് െവച്ചാണ് കരുനാഗപ്പള്ളി സ്വദേശികളായ വനിതാ സിവിൽ പൊലീസ് ഓഫിസർമാരെ രാഹുലും സുഹൃത്ത് ഋഷഭ് ആർ. നായരും ചേർന്ന് ആക്രമിച്ചത്. സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു ആക്രമണം. ഇരുവരുടെയും ബാഗ് തട്ടിയെടുക്കാനും മാല പൊട്ടിക്കാനും ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതികൾ ശ്രമിച്ചു. ഋഷഭ് ആർ. നായരെ കഞ്ചാവ് കടത്തിയ കേസിൽ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഈ സംഭവത്തെപ്പറ്റി സൂചന ലഭിച്ചത്. തുടർന്ന് റൂറൽ പൊലീസ് ചീഫ് ആർ. അശോകൻ ഷാഡോ െപാലീസിനെ ചുമതലപ്പെടുത്തുകയായിരുന്നു. ആഷിഖ് കോഹൂർ, എ.സി. ഷാജഹാൻ, അജയകുമാർ, കെ. രാധാകൃഷ്ണപിള്ള, ശിവശങ്കരപ്പിള്ള എന്നിവർ ഉൾപ്പെട്ട ഷാഡോ പൊലീസ് ടീമാണ് രാഹുലിനെ പിടികൂടിയത്. ഇയാളെ ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എ. ഷാനവാസ് റിമാൻഡ് ചെയ്ത് ജില്ല ജയിലിൽ അടച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.