എ.ഐ.വൈ.എഫിനെതിരായ ആരോപണം അടിസ്ഥാനരഹിതം ^അനിരുദ്ധൻ

എ.ഐ.വൈ.എഫിനെതിരായ ആരോപണം അടിസ്ഥാനരഹിതം -അനിരുദ്ധൻ കൊല്ലം: വിളക്കുടിയിൽ വർക്ക്ഷോപ്പ് ഉടമ സുഗതൻ ആത്മഹത്യചെയ്ത സംഭവത്തിൽ സി.പി.ഐ ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ ദുഃഖം രേഖപ്പെടുത്തി. നിർഭാഗ്യകരമായ ഈ മരണത്തി​െൻറ ഉത്തരവാദിത്തം എ.ഐ.വൈ.എഫിനാണെന്ന ആരോപണങ്ങളും പ്രചാരണങ്ങളും തികച്ചും രാഷ്ട്രീയേപ്രരിതമാണ്. അനധികൃതമായി വയൽനികത്തി നിർമിക്കുന്ന കെട്ടിടങ്ങൾക്ക് പെർമിറ്റും കെട്ടിട നമ്പറും നൽകുന്ന വിളക്കുടി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തി​െൻറ പാതയിലായിരുന്നു എ.ഐ.വൈ.എഫ് ഇളമ്പൽ ലോക്കൽ കമ്മിറ്റി. ഇവിടെ വയൽ നികത്തിയ സ്ഥലം പാട്ടത്തിനെടുത്ത് വർക്ക്ഷോപ് തുടങ്ങുന്നതിന് പഞ്ചായത്ത് അധികൃതരുടെ മൗനാനുവാദത്തോടെ പണി തുടങ്ങിയപ്പോൾ തന്നെ എ.ഐ.വൈ.എഫ് നിയമവിരുദ്ധ നടപടി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. എന്നാൽ വ്യക്തിപരമായി സുഗതനെ കാണുകയോ ഭീഷണിപ്പെടുത്തുകയോ സ്ഥാപനം തുടങ്ങുന്നതിന് തടസ്സം നിൽക്കുകയോ ചെയ്തിട്ടില്ല. എ.ഐ.വൈ.എഫി​െൻറയും മറ്റും പരാതിയെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി നിർമാണം നിർത്തിവെക്കാൻ ബന്ധപ്പെട്ടവർക്ക് ഉത്തരവ് നൽകി. നിയമാനുസൃതമായി നിർമിക്കുന്ന കെട്ടിടത്തിന് നമ്പർ കൊടുക്കുന്നതിന് എ.ഐ.വൈ.എഫ് എതിരല്ല. ഇത് നിയമവിരുദ്ധമായി നിർമിച്ചതെന്ന് ബോധ്യമായതിനാലാകാം പഞ്ചായത്ത് അധികൃതർ സ്റ്റോപ് മെമ്മോ കൊടുത്തത്. തുടർന്ന് ഷെഡ് പൊളിക്കാൻ ജോലിക്കാരുമായി ഉടമയെത്തുകയായിരുന്നു. പണം ആവശ്യപ്പെട്ടത് സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ എ.ഐ.വൈ.എഫിനെ അപമാനിക്കാൻ കിട്ടിയ അവസരം ഉപയോഗപ്പെടുത്തുന്നു എന്നുമാത്രമേ പറയാനുള്ളൂ. സ്ഥലത്തെ ശത്രുക്കൾ പോലും എ.ഐ.വൈ.എഫ് പ്രവർത്തകർക്കെതിരെ ഇങ്ങനെയൊരാക്ഷേപം പറയുകയില്ലെന്ന് ഉറപ്പുണ്ടെന്നും അനിരുദ്ധൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.