വെടിയേറ്റനിലയിൽ കണ്ടെത്തിയ മ്ലാവിെൻറ ജഡം രഹസ്യമായി കുഴിച്ചുമൂടി

കൊല്ലം: ജനവാസമേഖലക്കടുത്ത് വെടിയേറ്റനിലയിൽ കണ്ടെത്തിയ മ്ലാവി​െൻറ ജഡം പുറത്തറിയാതെ കുഴിച്ചുമൂടി. കുളത്തൂപ്പുഴ ഹൈടെക് െഡയറി ഫാമി​െൻറ അറവുശാലക്ക് പിന്നിലായി ഏതാനും ദിവസം മുമ്പാണ് സെക്യൂരിറ്റി ജീവനക്കാർ വെടിയേറ്റ് ചത്തനിലയിൽ കൂറ്റൻ മ്ലാവി​െൻറ ജഡം കണ്ടെത്തിയത്. ശെന്തുരുണി വന്യജീവി സങ്കേതത്തോട് ചേർന്നുകിടക്കുന്ന ജനവാസപ്രദേശത്ത് കാട്ടുമൃഗങ്ങൾ എത്തുന്നത് പതിവാണ്. വേട്ടക്കാരുടെ ശല്യം കുറവായതിനാലും സുലഭമായി തീറ്റ കിട്ടുമെന്നതിനാലും മ്ലാവ്, കേഴ തുടങ്ങിയവ െഡയറി ഫാമിന് സമീപപ്രദേശങ്ങളിൽ സ്വതന്ത്രമായി വിഹരിക്കുന്നത് പകൽ സമയത്തുപോലും വഴിയാത്രക്കാർക്ക് കൗതുക കാഴ്ചയാണ്. ഇത്തരത്തിലെത്തിയ മ്ലാവിനെയാണ് ആരോ വെടിവെച്ചത്. െഡയറി ഫാമിലെ അറവുശാലക്ക് പിന്നിലായി മ്ലാവി​െൻറ ജഡം കണ്ടെത്തിയ വിവരം ജീവനക്കാർ മേലുദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ, ഉദ്യോഗസ്ഥർ ഇടപെട്ട് പുറംലോകമറിയാതെയും നടപടി സ്വീകരിക്കാതെയും ജഡം മറവുചെയ്യുകയായിരുന്നു. സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെട്ട കാട്ടുമൃഗങ്ങൾ സ്വാഭാവികമായി ചത്തതാണെങ്കിലും വെറ്ററിനറി ഡോക്ടർ ജഡം പരിശോധിച്ച് ഉറപ്പുവരുത്തി മഹസർ തയാറാക്കി മാത്രമേ മറവുചെയ്യാൻ പാടുള്ളൂ. വെടിയേറ്റോ പടക്കം കടിച്ചോ ജീവൻ നഷ്ടപ്പെട്ടതാണെങ്കിൽ വെറ്ററിനറി ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തി റിപ്പോർട്ട് നൽകുകയും കേസെടുക്കുകയും ചെയ്തശേഷമേ മറവുചെയ്യാൻ പാടുള്ളൂ. െഡയറി ഫാമിൽ വെടിയേറ്റ് ചത്തനിലയിൽ കണ്ടെത്തിയ മ്ലാവി​െൻറ ജഡം ഇത്തരം നടപടി സ്വീകരിക്കാതെ മറവുചെയ്തു. മുമ്പ് കല്ലുവെട്ടാംകുഴിക്ക് സമീപം വെടിയേറ്റ് ചത്ത കാട്ടുപോത്തി​െൻറ ജഡം കണ്ടെത്തിയ വനം വകുപ്പ് അധികൃതർ പ്രായാധിക്യത്താൽ ചത്തതാണെന്ന് വരുത്തി മറവുചെയ്യുകയും കേസെടുക്കാതെ ഒഴിവാക്കുകയും ചെയ്തിരുന്നു. വേട്ടക്കാരെ സഹായിക്കാനാണ് ഫാമിൽ കണ്ടെത്തിയ മ്ലാവി​െൻറ ജഡം പുറംലോകമറിയാതെ മറവുചെയ്തതെന്നും ആരോപണമുയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.