കാർ മരത്തിലിടിച്ച് മൂന്നുപേർക്ക് പരിക്ക്

കൊട്ടിയം: ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ചിറയിൻകീഴ് പെരുങ്കുഴി ഇടഞ്ഞുമൂല പ്രഭ മന്ദിരത്തിൽ വരുൺ (30), ഷാരോൺ (32) രാഹുൽ (37) എന്നിവർക്കാണ് പരിക്ക്. കൊട്ടിയം പറക്കുളത്തിനടുത്ത് പുലർച്ച അഞ്ചോടെയായിരുന്നു അപകടം. ചിറയിൻകീഴുനിന്ന് എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറി​െൻറ മുൻഭാഗം പൂർണമായും തകർന്നു. കാറിൽ കുടുങ്ങിപ്പോയവരെ കൊട്ടിയം പൊലീസെത്തിയാണ് പുറത്തെടുത്ത് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സക്കായി പിന്നീടിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൃഷിനാശം തടയാന്‍ കനാല്‍ജലം ലഭ്യമാക്കണം കരുനാഗപ്പള്ളി: ജില്ലയിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ വരള്‍ച്ച മൂലമുള്ള കൃഷിനാശം തടയാന്‍ കല്ലട പദ്ധതി കനാല്‍വഴിയുള്ള ജലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ല ജനറൽ സെക്രട്ടറി മുനമ്പത്ത് ഷിഹാബ് ആവശ്യപ്പെട്ടു. വരള്‍ച്ചക്കാലത്ത് കനാല്‍ജലം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കൃഷിയിറക്കിയ കര്‍ഷകര്‍ വലിയ ആശങ്കയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.