പൊലീസ്​ അസോസിയേഷ​െൻറ കായികക്ഷമത പരിശീലനം

ചവറ: ഉറച്ചൊരു ഭാവിയുണ്ടാകാൻ സ്വപ്നംകാണുന്ന ഉദ്യോഗാർഥികൾക്ക് പൊലീസ് അസോസിയേഷൻ ഒരുക്കിയ കായികക്ഷമത പരിശീലനം ശ്രദ്ധേയമായി. പൊലീസ്, ഫയർ, ആർമി തുടങ്ങി വിവിധസേനകളിലേക്ക് അപേക്ഷിച്ച നിരവധി ഉദ്യോഗാർഥികകളാണ് ചവറ വിജയാപാലസിൽ നടന്ന രജിസ്ട്രേഷനിൽ പങ്കെടുത്തത്. കൊല്ലം സിറ്റി ജില്ല അസോസിയേഷൻ ചവറ ഹായ് സംഘടനയുമായി സഹകരിച്ച് നടത്തിയ ചടങ്ങിൽ 200 ഉദ്യോഗാർഥികൾ പങ്കെടുത്തു. എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊലീസ് അസോസിയേഷൻ ചീഫ് കോച്ച് ടി.എ. നജീബിനെ ആദരിച്ചു. അസോസിയേഷൻ പ്രസിഡൻറ് കെ. ബാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഡി.കെ. പ്രിഥ്വിരാജ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. ശാലിനി, പി.കെ. ലളിത, സ്പെഷൽ ബ്രാഞ്ച് എ.സി.പി ഷിഹാബുദ്ദീൻ, കരുനാഗപ്പള്ളി എ.സി.പി ശിവപ്രസാദ്, കോസ്റ്റൽ സി.ഐ ആർ. ഷാബു, ചവറ സി.ഐ ബി. ഗോപകുമാർ, എം.സി. പ്രശാന്തൻ, ജിജു സി. നായർ, ജെ. തമ്പാൻ, ഗോവിന്ദപിള്ള, പി. ലിജു, കെ. സുനി എന്നിവർ സംസാരിച്ചു. രജിസ്ട്രേഷൻ നടത്തിയ ഉദ്യോഗാർഥികൾക്ക് ചീഫ് കോച്ച് ടി.എ. നജീബി​െൻറ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.