ചവറ: സ്കൂൾ ബസിനെ ഓവർടേക്ക് ചെയ്ത ബൈക്ക് എതിരെവന്ന ബസിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 7.30ന് ടൈറ്റാനിയം-ശാസ്താംകോട്ട സംസ്ഥാനപാതയിൽ കുന്നേൽമുക്കിലാണ് അപകടം. ചേനങ്കര മുക്ക് ഭാഗത്തേക്ക് പോയ സ്കൂൾ ബസിനെ അതേ ദിശയിൽ നിന്നവന്ന പൾസർ ബൈക്കിലെത്തിയ യുവാക്കൾ മറികടക്കാൻ ശ്രമിക്കവേ എതിരെ വന്ന സ്വകാര്യ ബസിടിക്കുകയായിരുന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കാലിനും കൈക്കും പരിക്കേറ്റ യുവാക്കൾ തേവലക്കര സ്വദേശികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.