തിരുവനന്തപുരം: കേരള സർവകലാശാല ൈവസ് ചാൻസലർ ഡോ. പി.കെ. രാധാകൃഷ്ണൻ വെള്ളിയാഴ്ച സ്ഥാനമൊഴിയും. കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന് 'കേരള'യുടെ അധിക ചുമതല നൽകി ചാൻസലർ കൂടിയായ ഗവർണർ പി. സദാശിവം ഉത്തരവിറക്കി. സർവകലാശാലയിൽ ഒേട്ടറെ നേട്ടങ്ങൾ സമ്മാനിച്ചാണ് നാലുവർഷത്തെ കാലാവധി പൂർത്തിയാക്കിയുള്ള ഇദ്ദേഹത്തിെൻറ പടിയിറക്കം. ഗവർണർ ഏർപ്പെടുത്തിയ പ്രഥമ ചാൻസലേഴ്സ് ട്രോഫി കേരള സർവകലാശാലക്ക് ലഭ്യമായത് രാധാകൃഷ്ണെൻറ കാലയളവിലാണ്. അഞ്ചുകോടി രൂപയാണ് ഇതിലൂടെ സർവകലാശാലക്ക് ലഭിച്ചത്. സർവകലാശാലകളുടെ ദേശീയ റാങ്കിങ്ങിൽ 29ാം സ്ഥാനം, അന്തർദേശീയതലത്തിൽ ആദ്യമായി 800-1000 ബാൻഡിലുള്ള റാങ്കിങ്, നാക് എ േഗ്രഡ് തുടങ്ങിയ നേട്ടങ്ങളും സർവകലാശാലക്ക് ഇക്കാലയളവിൽ കരസ്ഥമാക്കാൻ കഴിഞ്ഞു. നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ൈഫ്രംവർക്കിൽ രാജ്യത്തെ മികച്ച 50 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇടം നേടിയതുവഴി ആയിരം കോടിയുടെ സഹായം യു.ജി.സിയിൽനിന്ന് ലഭിക്കാനുള്ള യോഗ്യത നേടാനും സാധിച്ചു. അക്കാദമിക് താൽപര്യമുള്ളവരെ സർവകലാശാല സമിതികളിലേക്ക് നിയോഗിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും ഇതുവഴിയേ നിലവാരം വർധിപ്പിക്കാൻ കഴിയുകയുള്ളൂവെന്നും സ്ഥാനമൊഴിയുന്ന വി.സി പറഞ്ഞു. ചുമതലയേറ്റതുമുതൽ വിരമിക്കുന്നതുവരെ പി.കെ. രാധാകൃഷ്ണൻ വിവാദങ്ങളുടെ തോഴനായിരുന്നു. സിൻഡിക്കേറ്റ് അംഗങ്ങളും വി.സിയും തമ്മിൽ നിലനിന്ന തർക്കം അവസാന യോഗംവരെ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.