നഗരസഭയിലെ ആധാരം കുംഭകോണം: പൊലീസിൽ പരാതി

പുനലൂർ: നഗരസഭ ഉടസ്ഥതയിലുള്ള ഭൂമിയുടെ ആധാരങ്ങൾ നഷ്ടപ്പെട്ടത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗം പുനലൂർ പൊലീസിൽ പരാതിനൽകി. യു.ഡി.എഫ് പാർലമ​െൻററി പാർട്ടി ഡെപ്യൂട്ടി ലീഡർ ജി. ജയപ്രകാശാണ് പരാതി നൽകിയത്. നഗരസഭ പഞ്ചായത്ത് ആയിരുന്നതുമുതൽ അടുത്തകാലം വരെയും ആർജിച്ച ഏക്കർ കണക്കിന് ഭൂമിയുടെ ആധാരങ്ങളാണ് കാണാതായിട്ടുള്ളത്. ഇതിൽ ചിലത് ഉദ്യോഗസ്ഥർ ഔദ്യോഗിക മേൽവിലാസത്തിന് പകരം വീട്ടുവിലാസത്തിലാണ് ആധാരം ഏഴുതിയിട്ടുള്ളതെന്ന ആരോപണവും ഉണ്ട്. സ്വന്തം തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള ഇത്തരം ആധാരങ്ങളിലെ ഭൂമി തിരിമറി നടത്താനോ ബാങ്കുകളിൽ പണയപ്പെടുത്തി വായ്പ എടുക്കാനോ കഴിയും. കൂടാതെ നിരവധി ആധാരങ്ങൾ ഭരണത്തിലിരുന്നവരുടെ പേരിലും വീട്ടുവിലാസത്തിലും ഏഴുതിയതായും ആക്ഷേപമുണ്ട്. കാഷ്ചെസ്റ്റിൽ സൂക്ഷിക്കേണ്ട ആധാരങ്ങളും അനുബന്ധരേഖകളും കൂടാടെ ഇത് രേഖപ്പെടുത്തേണ്ട മൂവ്മ​െൻറ് രജിസ്റ്ററുകളും കാണാതായിട്ടുണ്ട്. ആസ്തി രജിസ്റ്ററുകളിലും ഇവ രേഖപ്പെടുത്തിയിട്ടില്ല. മണിയാർ, കേളങ്കാവ്, ശാസ്താംകോണം, കലയനാട്, പത്തേക്കർ, ടൗൺ തുടങ്ങിയ സ്ഥലങ്ങളിൽ നഗരസഭ വാങ്ങിയതായ വസ്തുക്കൾ തിരിച്ചറിയാൻ കഴിയാതായതായും പാരാതിയിൽ പറയുന്നു. കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്തി രേഖകൾ ഹാജരാക്കണമെന്ന് ജി. ജയപ്രകാശ് കത്ത് നൽകിയതോടെയാണ് ആധാരം കാണാതായത് പുറത്തറിയുന്നത്. വെട്ടിപ്പുഴയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമം ചിലർ തടസ്സപ്പടുത്തിയതിലും ദുരൂഹതയുണ്ടന്ന് പ്രതിപക്ഷം ആരോപിച്ചു. പൊലീസ്, വിജിലൻസ്, വകുപ്പുതലം എന്നീ നിലകളിൽ അന്വേഷണം നടത്തിയാലെ കുറ്റക്കാരെ കണ്ടെത്താൻ കഴിയൂവെന്നും പ്രതിപക്ഷ അംഗങ്ങൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.