കെ.എസ്​.ആർ.ടി.സി പെൻഷൻ കുടിശ്ശിക വിതരണം

ഇരവിപുരം: കെ.എസ്.ആർ.ടി.സിയിലെ വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ സഹകരണ ബാങ്കുകളിലെ പെൻഷൻകാരുടെ അക്കൗണ്ടുകളിൽ എത്തിത്തുടങ്ങി. സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണത്തി​െൻറ ജില്ലതല ഉദ്ഘാടനം വാളത്തുംഗലിൽ നടന്നു. കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസിൽനിന്ന് പതിനഞ്ചുവർഷം മുമ്പ് വിരമിച്ച ബാലചന്ദ്രൻ നായർക്ക് നൽകി സഹകരണവകുപ്പ് അസിസ്റ്റൻറ് രജിസ്റ്റാർ ബി.എസ്. പ്രവീൺദാസ് വിതരണം ഉദ്ഘാടനം ചെയ്തു. ഇരവിപുരം സർവിസ് സഹകരണ ബാങ്കിൽനിന്നാണ് ഇദ്ദേഹത്തി​െൻറ പെൻഷൻകുടിശ്ശിഖയായ 1, 22, 255 രൂപ നൽകിയത്. അഞ്ചുമാസത്തെ പെൻഷൻകുടിശ്ശിഖയാണ് ലഭിച്ചത്. ഇരവിപുരം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് വാളത്തുംഗൽ രാജഗോപാൽ, സെക്രട്ടറി ബിനു ജേക്കബ്, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ജി.ആർ. കൃഷ്ണകുമാർ, മോഹനചന്ദ്രൻ, കണ്ണൻ, മോഹൻകുമാർ, കിഷോർ, ബാബു, കമറുദ്ദീൻ, ബാങ്ക് ഇൻസ്പെക്ടർ മധു എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.