കൊല്ലം: ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ബിന്ദുകൃഷ്ണക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നടപടി ആരംഭിച്ചു. ഇൗമാസം 20ന് കമീഷനിൽ ഹാജരാകുന്നതിന് വീഴ്ചവരുത്തിയതിനാണ് നടപടി. മാർച്ച് 13 രാവിലെ 11ന് കമീഷൻ മുമ്പാകെ നേരിട്ട് ഹാജരായി പിഴ ചുമത്താതിരിക്കാൻ തക്കതായ കാരണം ബോധിപ്പിക്കണമെന്ന് നോട്ടീസിൽ നിർദേശിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015ൽ നടന്ന പൊതുതെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ശാന്തകുമാരിയമ്മ നൽകിയ കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.