സ്വയംഭരണ കോളജുകൾക്ക്​ പരിധിവിട്ട അധികാരം; സംസ്ഥാനം കേന്ദ്രത്തെ ആശങ്ക അറിയിക്കും

തിരുവനന്തപുരം: സ്വയംഭരണ കോളജുകൾക്ക് പരിധിവിട്ട അധികാരം നൽകുകയും സർക്കാറിനും സർവകലാശാലകൾക്കുമുള്ള നിയന്ത്രണം എടുത്തുകളയുകയും ചെയ്യുന്ന യു.ജി.സി െറഗുലേഷനിൽ കേന്ദ്ര സർക്കാറിനെ സംസ്ഥാനം ആശങ്ക അറിയിക്കും. പുതിയ െറഗുലേഷൻ പുറത്തുവന്ന സാഹചര്യത്തിൽ വിളിച്ചുചേർത്ത ഉന്നത വിദ്യാഭ്യാസ കൗൺസിലി​െൻറ അടിയന്തര എക്സിക്യൂട്ടിവ് ബോഡി യോഗമാണ് ഇൗ നിർദേശം മുന്നോട്ടുവെച്ചത്. യോഗത്തി​െൻറ നിർദേശം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെ അറിയിക്കുകയും ചെയ്തു. പ്രശ്നത്തി​െൻറ ഗൗരവം ബോധ്യപ്പെടുത്തുന്ന കുറിപ്പ് തയാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിക്കാൻ കൗൺസിലിന് മന്ത്രി നിർദേശം നൽകി. കൗൺസിൽ ഉടൻതന്നെ കുറിപ്പ് തയാറാക്കി വിദ്യാഭ്യാസ മന്ത്രി വഴി മുഖ്യമന്ത്രിക്ക് സമർപ്പിക്കും. മുഖ്യമന്ത്രിയുടെ അംഗീകാരത്തിനു ശേഷം പ്രശ്നം കേന്ദ്രസർക്കാറി​െൻറ ശ്രദ്ധയിൽപ്പെടുത്താനുമാണ് തീരുമാനം. പുതിയ െറഗുലേഷൻ ഉന്നത വിദ്യാഭ്യാസത്തി​െൻറ അനിയന്ത്രിതമായ വാണിജ്യവത്കരണത്തിന് വഴിവെക്കുമെന്ന് കൗൺസിൽ േയാഗം അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാറി​െൻറ ഭരണ നിർവഹണാധികാരത്തെയും ഗുണനിലവാരം ഉറപ്പാക്കാനുള്ള ഉന്നത വിദ്യാഭ്യാസ കൗൺസിലി​െൻറ പരിശ്രമങ്ങളെയും സർവകലാശാലകളുടെ നിയന്ത്രണാധികാരത്തെയും പരിമിതപ്പെടുത്തുകയും ചെയ്യും. സംസ്ഥാന സർക്കാർ സ്വയംഭരണ കോളജുകൾക്കായി നടത്തിയ നിയമനിർമാണത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ െറഗുലേഷൻ എന്നും കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. സ്വയംഭരണ കോളജുകൾക്ക് ഭരണപരമായ സ്വയംഭരണം അനുവദിക്കുകയും അവരുടേതായ രീതിയിൽ കോഴ്സുകൾക്ക് ഫീസ് നിർണയിക്കാനും പുതിയ െറഗുലേഷൻ അനുമതി നൽകുന്നു. 3.5ൽ കൂടുതൽ സ്കോറോടെ നാക് അംഗീകാരം നേടിയ കോളജുകൾക്ക് സ്വയംഭരണ പദവിക്ക് യു.ജി.സി വിദഗ്ധ സമിതിയുടെ പരിശോധന പോലും ആവശ്യമില്ല. സംസ്ഥാനത്തെ സ്വയംഭരണ കോളജുകളുടെ പദവി ദുരുപയോഗം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച സമിതി പഠനം നടത്തുന്നതിനിടെയാണ് കൂടുതൽ അധികാരം നൽകി യു.ജി.സി െറഗുലേഷൻ വന്നത്. ഇതോടെ സമിതിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടു. ഇൗ സാഹചര്യത്തിലാണ് കൗൺസിൽ അടിയന്തര യോഗം ചേർന്നത്. പ്രശ്നത്തി​െൻറ ഗൗരവം അക്കാദമിക് സമൂഹത്തെ ബോധ്യപ്പെടുത്താൻ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കാനും വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, അംഗങ്ങളായ േഡാ. ജോയി ജോബ് കുളവേലിൽ, ഡോ. ഫാത്തിമത്ത് സുഹ്റ, ഡോ. ജെ. രാജൻ, േഡാ.ആർ.കെ. സുരേഷ് കുമാർ എന്നിവർ യോഗത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.