തിരുവനന്തപുരം: തൊഴിൽ നൈപുണ്യത്തിന് വിദ്യാഭ്യാസത്തിൽ പ്രാമുഖ്യം നൽകുന്ന ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂട് (എന്‍.എസ്.ക്യു.എഫ്) സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിെൻറ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം കമ്മിറ്റി തത്ത്വത്തിൽ തീരുമാനിച്ചു. ഇതിനനുസൃതമായി ഒന്നു മുതൽ പ്ലസ് ടു തലം വരെയുള്ള സ്കൂൾ പാഠ്യപദ്ധതിയിൽ മാറ്റം വരുത്തും. ഇതിന് കരട് രൂപ രേഖ തയാറാക്കാൻ എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തി. നിലവിൽ സ്കൂൾ പഠനത്തിനൊപ്പം ഹ്രസ്വകാല തൊഴിൽ നൈപുണി കോഴ്സുകൾ കൂടി നടത്തുന്നതാണ് എൻ.എസ്.ക്യു.എഫ്. എന്നാൽ, ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കുന്ന കുട്ടിയെ തൊഴിൽ മേഖലയിൽ കൂടി പ്രാവീണ്യമുള്ളവനാക്കി മാറ്റുന്ന രീതിയിലുള്ള പദ്ധതിയാണ് നേരത്തേ ഇതുസംബന്ധിച്ച് കേരളം നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ കമ്മിറ്റി മുമ്പാകെ സമർപ്പിച്ചിരുന്നത്. ഇതിന് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. ഇതിനനുസൃതമായി സ്കൂൾ പാഠ്യപദ്ധതിയിൽ എന്തെല്ലാം മാറ്റങ്ങൾ വേണം, എങ്ങനെ പരിഷ്കരണം നടത്തണം എന്നത് സംബന്ധിച്ച രൂപരേഖയാണ് എസ്.സി.ഇ.ആർ.ടി സമർപ്പിക്കേണ്ടത്. സംസ്ഥാനത്തെ സ്കൂളുകളിലെ വിദ്യാഭ്യാസം വിവര സാേങ്കതികവിദ്യ അധിഷ്ഠിതമാക്കുകയും ഹൈടെക് ആക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പാഠ്യപദ്ധതിയിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ചുമുള്ള നിർദേശങ്ങളും എസ്.സി.ഇ.ആർ.ടി സമർപ്പിക്കണം. പഴയ ടി.ടി.സിക്ക് പകരം വന്ന ഡിേപ്ലാമ ഇൻ എജുക്കേഷൻ (ഡി.എഡ്) കോഴ്സിെൻറ പേര് എൻ.സി.ടി.ഇയുടെ ചട്ടക്കൂട് പ്രകാരം ഡിേപ്ലാമ ഇൻ എലെമൻററി എജുക്കേഷൻ എന്നാക്കി മാറ്റാനും പാഠ്യപദ്ധതി പരിഷ്കരിക്കാനും കരിക്കുലം കമ്മിറ്റി തീരുമാനിച്ചു. 2018-19 വർഷം മുതൽ പുതിയ പാഠ്യപദ്ധതി നടപ്പാക്കും. ഇതിനായി എസ്.സി.ഇ.ആർ.ടി തയാറാക്കിയ സമീപന രേഖ സബ്കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി നടപ്പാക്കാനും തീരുമാനിച്ചു. ഭാഷാ അധ്യാപകർക്കായുള്ള ഡി.എൽ.എഡ് (പഴയ എൽ.ടി.ടി കോഴ്സ്) എൻ.സി.ടി.ഇ മാതൃകയിൽ രണ്ടു വർഷത്തെ കോഴ്സാക്കി മാറ്റാനും പാഠ്യപദ്ധതി പരിഷ്കരിക്കാനും തീരുമാനിച്ചു. അറബിക്, ഉർദു, ഹിന്ദി ഭാഷാ അധ്യാപകർക്കായാണ് കോഴ്സ് നടത്തുന്നത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂളുകൾക്ക് ആവശ്യമായ പഠന സമയം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള മാനദണ്ഡം രൂപവത്കരിക്കുന്നതിനും ഇതിനുള്ള പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കാനും എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തി. യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ കെ.വി. മോഹൻകുമാർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. പ്രസാദ്, കൈറ്റ്സ് എക്സി. വൈസ് ചെയർമാൻ അൻവർ സാദത്ത്, വി.എച്ച്.എസ്.ഇ ഡയറക്ടർ പ്രഫ. ഫാറൂഖ്, അധ്യാപക സംഘടന പ്രതിനിധികളായ എൻ. ശ്രീകുമാർ, സി.പി. ചെറിയ മുഹമ്മദ്, പി. ഹരിഗോവിന്ദൻ, കെ.സി. ഹരികൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.