ന്യൂഡൽഹി: റെയിൽവേയുടെ ഗ്രൂപ് ഡി തസ്തികകളിലേക്കുള്ള പരീക്ഷക്ക് മലയാളം ഒഴിവാക്കിയ നടപടി പിൻവലിച്ചു. ഒാൺലൈനിൽ അപേക്ഷിക്കുേമ്പാൾ മലയാളംകൂടി തിരഞ്ഞെടുക്കാൻ കഴിയുംവിധം വെബ്സൈറ്റ് പരിഷ്കരിച്ചു. തിങ്കളാഴ്ച രാവിലെ 10വരെ മലയാള ഭാഷ തിരഞ്ഞെടുക്കാനാകാതെ അപേക്ഷ സമർപ്പിച്ചവർക്ക് തിരുത്താനും സംവിധാനമൊരുക്കി. മലയാളം ഒഴിവാക്കിയത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചിരുന്നു. റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ് പരീക്ഷ ഇംഗ്ലീഷ്, ഹിന്ദി, ഉർദു ഭാഷകളിലാണ് നടന്നിരുന്നത്. ഇവക്കുപുറെമ ബന്ധപ്പെട്ട മേഖലയിലെ പ്രേദശിക ഭാഷകൂടി ഉൾപ്പെടുത്താൻ മമതാ ബാനർജി റെയിൽവേ മന്ത്രിയായിരിക്കേയാണ് തീരുമാനിച്ചത്. ഗ്രൂപ് ഡി തസ്തികകളിലാണ് തീരുമാനം ആദ്യം നടപ്പാക്കിയത്. ഇതിനുശേഷം മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്തുകയും ചെയ്തു. എന്നാൽ, പുതിയ പരീക്ഷ പ്രഖ്യാപിച്ചപ്പോൾ മലയാളത്തെ ഒഴിവാക്കുകയായിരുന്നു. അസി. ലോക്കോ പൈലറ്റ്, ലോക്കോ പൈലറ്റ് പരീക്ഷക്ക് പൊതുവിഭാഗക്കാരുടെ ഉയർന്ന പ്രായപരിധി 30 വയസ്സായി ഉയർത്തി. ഇത് 28 വയസ്സായിരുന്നു. ഒ.ബി.സി വിഭാഗക്കാരുേടത് 31ൽനിന്ന് 33 ആയും പട്ടിക വിഭാഗക്കാരുടേത് 33ൽനിന്ന് 35 ആയും ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.