കെ.എസ്.ആർ.ടി.സിക്ക് പെൻഷൻ: സഹകരണ ബാങ്കുകൾക്ക് ഒരു ലാഭക്കണ്ണുമില്ല-മുഖ്യമന്ത്രി തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പെൻഷൻ വായ്പ നൽകുന്നതിൽ സഹകരണ ബാങ്കുകൾക്ക് ഒരു ലാഭക്കണ്ണുമില്ലെന്നും അത്ര വലിയ പരിശനിരക്കല്ല നിശ്ചയിച്ചുട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പെൻഷന് ആവശ്യമായ പണം കെ.എസ്.ആർ.ടി.സിയുടെ കൈവശമില്ല. ഇൗ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയെ സഹായിക്കാനാണ് സഹകരണവകുപ്പ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ കൺസോർട്യത്തിെൻറ സഹകരണത്തോടെയുള്ള കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സിക്ക് വായ്പ കൊടുത്താൽ സഹകരണ സ്ഥാപനങ്ങൾ തകർന്നു പോകുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. അങ്ങനെ മനപ്പായസമുണ്ട് ആരും നടേക്കണ്ട. ഇത്തരം ദുഷ്ചിന്തകളുള്ളവരോട് സഹതപിക്കലേ നിർവാഹമുള്ളൂ. നോട്ട് നിരോധന കാലത്ത് ഇൗ മേഖലയെ തകർക്കാൻ ചിലർ ശ്രമിച്ചിരുന്നു. അത്തരം നീക്കങ്ങളെ അതി ജീവിച്ചിച്ച് മുന്നോട്ട് പോകാനായത് സഹകരണ പ്രസ്ഥാനത്തിെൻറ വിപുലമായ ജനകീയാടിത്തറയും സാമൂഹികപ്രതിബന്ധതയുംകൊണ്ടാണ്. നഷ്ടത്തിലായ സ്ഥാപനത്തെ കൈവിട്ടുകളയുന്ന നിലപാടല്ല സർക്കാറിന്. കെ.എസ്.ആർ.ടി.സിയുടെ സമഗ്ര പുനരുദ്ധാരണത്തിനുള്ള സുശീൽഖന്ന റിപ്പോർട്ട് നടപ്പാക്കുേമ്പാൾ ചില മാറ്റം വരുത്തേണ്ടി വരും. സ്ഥാപനത്തിെൻറ നല്ല ഭാവിക്ക് വേണ്ടിയുള്ള ഇത്തരം മാറ്റങ്ങൾ ചില പ്രയാസങ്ങളും ഉണ്ടാക്കും. അതു ഗൗരവത്തിലെടുക്കാതെ ജീവനക്കാർ മുന്നോട്ടുപോകണം. പെൻഷൻ മുടങ്ങിയപ്പോൾ െപൻഷൻകാർ പ്രക്ഷോഭത്തിലേക്ക് കടന്നത് നാട്ടിലെ രീതിയനുസരിച്ച് ആശ്ചര്യപ്പെടേണ്ട കാര്യമല്ല. തങ്ങളെ ൈകയൊഴിയുന്ന സർക്കാറല്ല ഇവിടെയുള്ളതെന്ന് പെൻഷൻകാർക്ക് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷതവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കൗൺസിലർ ജയലക്ഷ്മി, കെ.എസ്.ആർ.ടി.സി എം.ഡി എ.ഹേമചന്ദ്രൻ, െക.ആർ ജ്യോതിലാൽ, പി. വേണുേഗാപാൽ, സി.കെ. ഹരികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.