മത്സ്യം കിട്ടാനില്ല: കമ്പവലക്കാർ പ്രതിസന്ധിയിൽ

ഇരവിപുരം: കാക്കത്തോപ്പ് തീരത്ത് പ്രതീക്ഷയോടെ കമ്പവല ഇറക്കിയ മത്സ്യത്തൊഴിലാളികൾക്ക് നിരാശയായിരുന്നു ഫലം. 50 പേർ തൊഴിലെടുത്തപ്പോൾ കിട്ടിയത് 1000 രൂപയുടെ മത്സ്യം മാത്രം. ബോട്ടുകൾ പണിമുടക്കുന്നതിനാൽ കടലിൽനിന്ന് കൂടുതൽ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് കമ്പവല കടലിൽ ഇറക്കിയത്. വല കരയിലെത്തിയപ്പോൾ ചെറുമത്സ്യങ്ങൾ മാത്രമാണ് ലഭിച്ചത്. ചൊവ്വാഴ്ച ഇവിടെനിന്ന് കടലിൽ പോയ ഫൈബർ കട്ടമരങ്ങൾക്കും നിരാശയായിരുന്നു ഫലം. ഇവർക്കും ആവശ്യത്തിന് മത്സ്യം ലഭിച്ചില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇതുതന്നെയാണ് സ്ഥിതിയെന്ന് തൊഴിലാളികൾ പറയുന്നു. ആവശ്യത്തിന് മത്സ്യം ലഭിക്കാതായതോടെ തൊഴിലാളികളുടെ ജീവിതവും ദുരിതത്തിലായി. പലരും കടലിൽ പോകാതെ ഫൈബർ കട്ടമരങ്ങൾ കരയിൽ കയറ്റിവെച്ചിരിക്കുകയാണ്. നായ്ക്കളുടെ കടിയേറ്റ് എട്ടുപേർ ആശുപത്രിയിൽ കൊട്ടിയം: രണ്ട് ദിവസത്തിനുള്ളിൽ നായ്ക്കളുടെ കടിയേറ്റ് പഞ്ചായത്ത് മുൻ മെംബറടക്കം എട്ട് പേർ മയ്യനാട് ഗവ. ആശുപത്രിയിൽ ചികിത്സതേടി. മയ്യനാട് ഗ്രാമപഞ്ചായത്ത് മുൻ അംഗം മുക്കം നെടിയഴികത്ത് ആർച്ചുബാൾഡ് (55), മയ്യനാട് ശ്രീസപര്യയിൽ ശ്യാമള (64), പരവൂർ എ.എ നിവാസിൽ അജീഷ് (19), കൂട്ടിക്കട പത്മവിലാസത്ത് മോഹൻകുമാർ (61), വാളത്തുംഗൽ ആക്കോലിൽ വെളിയഴികത്ത് വീട്ടിൽ അഭിമന്യു (14), കൊട്ടിയം ശ്രീകൃഷ്ണഭവനിൽ സ്വരൂപ് (23), പല്ലിച്ചിറപറന്തിയിൽ ആരതി ഭവനിൽ ആരതി (എട്ട്) എന്നിവർക്കാണ് നായ്ക്കളുടെ കടിയേറ്റത്. ഇവരെ മയ്യനാട് ഗവ. ആശുപത്രിയിൽ പരിശോധിച്ചശേഷം കുത്തിവെപ്പിന് വിധേയമാക്കി. ആർച്ചുബാൾഡിനെ ഗവ. ആശുപത്രിയുടെ സമീപത്ത് െവച്ചാണ് നായ് കടിച്ചത്. മെഡിക്കൽ സ്റ്റോറിൽനിന്ന് മരുന്ന് വാങ്ങി ഇറങ്ങുന്നതിനിടെയാണ് തെരുവുനായ് ആക്രമിച്ചത്. വഴിയിൽ െവച്ച് ശ്യാമളേയും ആക്രമിച്ചു. മറ്റുള്ളവർക്ക് വിവിധ ഭാഗങ്ങളിൽ വെച്ചാണ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. മയ്യനാട്, വെള്ളാപ്പിൽമുക്ക്, പീഠികമുക്ക്, പുല്ലിച്ചിറ, ആലുംമൂട്, ഉമയനല്ലൂർ ഏല റോഡ്, ഭാഗങ്ങളിലെല്ലാം തെരുവുനായ്ക്കൾ വർധിച്ചിരിക്കയാണ്. നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി ഫലപ്രദമാകാതെ പോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.