വെളിയം: . മുട്ടറ അനിൽമന്ദിരത്തിൽ നാരായണപിള്ള(75)യെയാണ് മകൻ അനിൽകുമാർ (48) വെട്ടിപ്പരിക്കേൽപിച്ചത്. തലക്കും കാലിനും ഗുരുതര പരിക്കേറ്റ നാരാണയപിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. അനിൽകുമാറിെൻറ പൂയപ്പള്ളി െപാലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. അനിൽ മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കിയത് ചോദ്യംചെയ്തതിനായിരുന്നു ആക്രമണം. അനിലിനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കെ.എസ്.ആർ.ടി.സി: സമഗ്ര കാഴ്ചപ്പാടോടുകൂടിയ പ്രവർത്തനം വേണം -എം.പി കൊല്ലം: കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കാൻ സ്ഥാപനത്തിെൻറ സമസ്ത മേഖലകളെയും സ്പർശിക്കുന്ന സമഗ്ര കാഴ്ചപ്പാടോടെയുള്ള പ്രവർത്തനം വേണമെന്ന് കെ. സോമപ്രസാദ് എം.പി. വിവിധ മുദ്രാവാക്യങ്ങളുയർത്തി കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ ജില്ല പ്രസിഡൻറ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ, സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. സുദേവൻ, സി.പി.എം ഏരിയ സെക്രട്ടറി എ.എം. ഇക്ബാൽ, നഗരസഭ കൗൺസിലർ ആനേപ്പിൽ ഡോ. സുജിത്ത്, വിവിധ സഘടന നേതാക്കളായ കെ. തുളസീധരൻ, കെ.വി. രാജേന്ദ്രൻ, എസ്. സുശീല, സി. ഗാഥ, ബി. സതീഷ് ചന്ദ്രൻ, ജി. സാബു, ഓമനക്കുട്ടൻ, കെ. മനോഹരൻ, അസോസിയേഷൻ ജില്ല സെക്രട്ടറി ഹണി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.