കൊല്ലം: കേരള സർവകലാശാല യൂനിയെൻറ ആഭിമുഖ്യത്തിൽ യുവജന കമീഷെൻറയും ചലച്ചിത്ര വികസന കോർപറേഷെൻറയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്വയ്‌ലോൺ ഇൻർനാഷനൽ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു. ജെറോം നഗറിലെ ജി മാക്സ് തിയറ്ററിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി എം.എ. ബേബി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ ഹാൻഡ് ബുക്ക് പ്രകാശനംചെയ്തു. കെ.എൻ. ബാലഗോപാൽ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ശിവശങ്കരപിള്ള, യുവജന കമീഷൻ അംഗം വി. വിനിൽ, ജി മാക്സ് മാനേജിങ് ഡയറക്ടർ കെ.എസ്. ഗോപിനാഥൻ, ഫെസ്റ്റിവൽ ഡയറക്ടർ എം. ഹരികൃഷ്ണൻ, ശ്യാം മോഹൻ, എസ്.ആർ. രാഹുൽ, നവാഗത സംവിധായക നയന സൂര്യൻ എന്നിവർ സംസാരിച്ചു. യുവജന കമീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ എസ്. അരവിന്ദ് സ്വാഗതവും സർവകലാശാല ജനറൽ സെക്രട്ടറി ആദർശ് എം. സജി നന്ദിയും പറഞ്ഞു. ഉദ്ഘാടനചിത്രമായി ക്രോസ്റോഡ് പ്രദർശിപ്പിച്ചു. ചലച്ചിത്രോത്സവം വ്യാഴാഴ്ച സമാപിക്കും. വിദ്യാർഥികൾക്ക് 100 രൂപയും മറ്റുള്ളവർക്ക് 200 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.