കമ്യൂണിസ്റ്റുകൾ കോൺഗ്രസ് ബന്ധത്തിെൻറ പേരിൽ തമ്മിലടിക്കുന്നു -ഒ. രാജഗോപാൽ കൊല്ലം: കോൺഗ്രസ് ബന്ധത്തിെൻറ പേരിൽ കമ്യൂണിസ്റ്റുകൾ തമ്മിലടിക്കുകയാണെന്ന് ഒ. രാജേഗാപാൽ എം.എൽ.എ. ബി.ജെ.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ദീനദയാൽ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരോഗതി കൈവരിച്ച രാഷ്ട്രത്തിന് നേരന്ദ്ര മോദി അഹോരാത്രം പണിയെടുക്കുമ്പോൾ അധികാരം പിടിച്ചെടുക്കാൻ പ്രത്യയശാസ്ത്രങ്ങൾ മാറ്റിവെച്ച് അവിശുദ്ധ കൂട്ട് കെട്ടുണ്ടാക്കാനാണ് മറ്റ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നത്. ജില്ല പ്രസിഡൻറ് ജി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷ ബി. രാധാമണി, സെക്രട്ടറി ആർ. രാജിപ്രസാദ്, ട്രഷറർ എം.എസ്. ശ്യാംകുമാർ, ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ എന്നിവർ സംസാരിച്ചു. സി.എസ്. ശൈലേന്ദ്ര ബാബു സ്വാഗതവും സി.ബി. പ്രതീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.