സമഗ്ര അന്വേഷണം വേണം -ചെന്നിത്തല തിരുവനന്തപുരം: സെക്രേട്ടറിയറ്റിന് മുന്നില്‍ സമാധാനപരമായി സമരംചെയ്ത കെ.എസ്.യു പ്രവര്‍ത്തകരെ തലക്കടിച്ച് ഗുരുതര പരിക്കേല്‍പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും അവരെ തലക്കടിച്ച് മാരകമായി പരിക്കേല്‍പിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.