തിരുവനന്തപുരം: കേരളത്തിലെ ആദിവാസികളുടെ ജീവിതത്തിെൻറ നേർചിത്രം തെൻറ കൃതിയിലൂടെ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച എഴുത്തുകാരനും ത്യാഗധനനായ സാമൂഹിക പ്രവർത്തകനുമായിരുന്നു കെ. പാനൂരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ആദിവാസിക്ഷേമത്തിനായി സമർപ്പണബോധത്തോടെ പ്രവർത്തിച്ചു. ഗ്രന്ഥകാരനും കവിയുമായ കെ. പാനൂർ എന്ന കുഞ്ഞിരാമൻ പാനൂർ ആദിവാസികളുടെ സേവകനായാണ് സ്മരിക്കപ്പെടുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.