തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് കേരള പൊലീസിൽ സോഷ്യൽ മീഡിയ സെൽ രൂപവത്കരിക്കുന്നു. സംസ്ഥാനത്ത് പൊലീസ് പ്രവർത്തനങ്ങൾ സംബന്ധിച്ച് സോഷ്യൽ മീഡിയ വഴി കൂടുതൽ അവബോധം സൃഷ്ടിക്കുകയും നവമാധ്യമങ്ങളിൽ പൊലീസിനെതിരെയുള്ള വിമർശനങ്ങൾ നേരിടുകയുമാണ് ലക്ഷ്യം. നിലവിൽ സംസ്ഥാനതലത്തിലും ജില്ലതലത്തിലും ട്രാഫിക് ഉൾപ്പെടെ നിരവധി യൂനിറ്റുകളിലും ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൊലീസിനുണ്ട്. വാട്സ്ആപ് പോലുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. കമ്പ്യൂട്ടർ പരിഞ്ജാനവും മലയാളം-ഇംഗ്ലീഷ് ഭാഷകൾ കൈകാര്യംചെയ്യുന്നതിൽ പ്രാഗല്ഭ്യവുമുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിനായി നിയമപരിജ്ഞാനമുള്ള പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഏത് റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനും അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ ഉൾപ്പെടെയുള്ള അപേക്ഷ ഫെബ്രുവരി 28നകം തിരുവനന്തപുരം റേഞ്ച് ഐ.ജിയുടെ മേൽവിലാസത്തിൽ ലഭിക്കണം. അപേക്ഷകരിൽനിന്ന് അനുയോജ്യരായവരെ ഇൻറർവ്യൂവിെൻറ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.