തിരുവനന്തപുരം: അനര്ട്ടിെൻറ ആഭിമുഖ്യത്തില്‍ സെൻറര്‍ ഫോര്‍ എന്‍വയണ്‍മെൻറ് ആൻഡ് ഡെവലപ്മെൻറ്, അമാസ് കേരള എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന അക്ഷയ ഊര്‍ജ പ്രയാണ്‍ റാലി ബുധനാഴ്ച കഴക്കൂട്ടത്തു പ്രയാണം ആരംഭിക്കും. രാവിലെ 8.30 കഴക്കൂട്ടത്ത് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് ഫ്ലാഗ് ഓഫ് ചെയ്യും. 25 വരെ തിരുവനന്തപുരം നഗരസഭയിലെ കാട്ടായിക്കോണം മുതല്‍ പാപ്പനംകോട് വരെ 33 കേന്ദ്രങ്ങളില്‍ വാര്‍ഡ് കൗണ്‍സില്‍, കുടുംബശ്രീ, റെസിഡൻറ്സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. 26ന് നെയ്യാറ്റിന്‍കര നഗരസഭയിലെ പര്യടനം കെ. ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു. ആര്‍. ഹീബ അധ്യക്ഷത വഹിക്കും. 27ന് നെടുമങ്ങാട് നഗരസഭ പര്യടന പരിപാടി സി. ദിവാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ അധ്യക്ഷതവഹിക്കും. നെയ്യാറ്റിന്‍കര, നെടുമങ്ങാട് നഗരസഭാതലത്തില്‍ 13 കേന്ദ്രങ്ങളില്‍ റാലി പര്യടനം നടത്തും. തൊഴിലധിഷ്ഠിത കോഴ്‌സിന് അപേക്ഷിക്കാം തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡി.യുടെ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സി പ്ലസ് പ്ലസ് ആൻഡ് വി.സി പ്ലസ് പ്ലസ് കോഴ്‌സിലേക്ക് ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിസ് ആൻഡ് കമ്യൂണിക്കേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം www.modelfinishingschool.orgല്‍ ലഭ്യമാണ്. ഫോൺ: 0471 2307733
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.