ക്രിമിനൽ മനസ്സുള്ളവരെ രാഷ്ട്രീയ പാർട്ടികൾ ഒഴിവാക്കണം -സെക്കുലർ കോൺഫറൻസ് കൊല്ലം: ക്രിമിനൽ പശ്ചാത്തലമുള്ള പ്രവർത്തകരെയും അനുഭാവികളെയും ഒഴിവാക്കി പൊതുപ്രവർത്തനത്തിെൻറ വിശുദ്ധി വീണ്ടെടുക്കാൻ രാഷ്ട്രീയ പാർട്ടികൾ തയാറാകണമെന്ന് നാഷനൽ സെക്കുലർ കോൺഫറൻസ് ദക്ഷിണമേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എം.എ. ജലീൽ പുനലൂർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് എ.കെ. ഉബൈസ് ആലപ്പുഴ അധ്യക്ഷതവഹിച്ചു. ഷാജികുമാർ കിളിമാനൂർ, സബീർ തൊളിക്കുഴി, മജീദ് മുസ്ലിയാർ, സജീർ കല്ലമ്പലം, മധുരിമ ഷിഹാബുദ്ദീൻ, സലാഹുദ്ദീൻ ഉവൈസി തേവലക്കര, സനൽകുമാർ കാട്ടായിക്കോണം, ബഷീർ ഹസൻ വട്ടപ്പള്ളി എന്നിവർ സംസാരിച്ചു. അപേക്ഷ ക്ഷണിച്ചു കൊല്ലം: ഫാത്തിമ മാതാ നാഷനൽ കോളജിൽ ആരംഭിക്കുന്ന പ്രീപ്രൈമറി എജുക്കേഷൻ, മോണ്ടിസോറി ആൻഡ് ചൈൾഡ് എജുക്കേഷൻ, അഡ്വാൻസ്ഡ് മോണ്ടിസോറി ആൻഡ് ചൈൽഡ് എജുക്കേഷൻ എന്നീ ഒരു വർഷ ബി.എസ്.എസ് ഡിപ്ലോമ കോഴ്സുകൾക്കും ആറുമാസം വീതം ദൈർഘ്യമുള്ള ഇംഗ്ലീഷ് കമ്യൂണിക്കേഷൻ സ്കിൽഡ് എജുക്കേഷൻ, സ്കിൽ ഡെവലപ്മെൻറ് എജുക്കേഷൻ, െഎ.ഇ.എൽ.ടി.എസ്, അക്യുപങ്ചർ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ഫോൺ: 9947492595.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.