എൻ.എസ്​ സഹകരണ ആശുപത്രിക്ക്​ എൻ.എ.ബി.എച്ച്​ അംഗീകാരം

കൊല്ലം: ആതുരസേവനരംഗത്തെ ജനകീയ സംരംഭമായ എൻ.എസ് സഹകരണ ആശുപത്രിക്ക് ക്വാളിറ്റി കൗൺസിൽ ഒാഫ് ഇന്ത്യയുടെ എൻ.എ.ബി.എച്ച് സേഫ്-െഎ സർട്ടിഫിക്കേഷൻ അംഗീകാരം. അന്തർദേശീയ നിലവാരത്തിൽ രോഗീപരിചരണവും ഗുണനിലവാരമുള്ള ചികിത്സയും ലഭ്യമാക്കിയതിലൂടെയാണ് അംഗീകാരം നേടാനായതെന്ന് ആശുപത്രി ഭരണസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചികിത്സക്കെത്തുന്ന രോഗികൾക്കും ജീവനക്കാർക്കും ആശുപത്രിജന്യരോഗങ്ങളും അണുബാധ സാധ്യതയും തീരെയില്ലെന്ന സവിശേഷതയുടെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കേഷന് എൻ.എസ് ആശുപത്രി അർഹത നേടിയത്. അനാവശ്യമായ ആൻറിബയോട്ടിക്കുകളും മരുന്നുകളും ഒഴിവാക്കിയുള്ള ചികിത്സ, കിടത്തി ചികിത്സ പരമാവധി ഒഴിവാക്കൽ, കിടത്തി ചികിത്സാദിനങ്ങളുടെ എണ്ണം കുറയ്ക്കൽ എന്നിവ സേഫ്-െഎ സർട്ടിഫിക്കേഷ​െൻറ ഭാഗമായി ഉറപ്പാക്കും. ജില്ല സഹകരണആശുപത്രി സംഘത്തി​െൻറ ഉടമസ്ഥതയിൽ 2006ൽ ആരംഭിച്ചതാണ് എൻ.എസ് സഹകരണആശുപത്രി. മരുന്നുകൾക്ക് 10 ശതമാനം വിലക്കുറവും മുൻഗണന വിഭാഗത്തിൽപെട്ടവർക്ക് കിടത്തി ചികിത്സയിൽ 30 ശതമാനം ഇളവും ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ 27 ചികിത്സ വിഭാഗങ്ങളുള്ള ഇവിടെ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതി​െൻറ ഭാഗമായി ആധുനിക സംവിധാനങ്ങളോടെ പുതിയ സൂപ്പർ സ്പെഷാലിറ്റി േബ്ലാക്കി​െൻറ നിർമാണം അവസാനഘട്ടത്തിലാണ്. ആശുപത്രിയുടെ 12ാം വാർഷികം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച രാവിലെ 9.30ന് ജില്ല സഹകാരിസംഗമം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. 'സഹകരണ പ്രസ്ഥാനം-െകാല്ലം മാതൃക' എന്ന വിഷയം എം. ഗംഗാധരക്കുറുപ്പ് അവതരിപ്പിക്കും. ഉച്ചക്ക് 1.30 മുതൽ മെഡിക്കൽ ക്വിസ് ഫൈനൽ മത്സരം. ശനിയാഴ്ച രാവിലെ 9.30ന് എൻ.എസ് കുടുംബസംഗമം യുവജനകമീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം ഉദ്ഘാടനം ചെയ്യും. ൈവകീട്ട് 5.30ന് വാർഷിക സമ്മേളനത്തിൽ എൻ.എസ് സേവനകേന്ദ്രത്തി​െൻറയും എസ്.ടി.പി ബ്ലോക്കി​െൻറയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുേരന്ദ്രൻ നിർവഹിക്കും. എൻ.എ.ബി.എച്ച് സേഫ്-െഎ സർട്ടിഫിക്കേഷൻ പ്രഖ്യാപനം കെ. സോമപ്രസാദ് എം.പി നടത്തും. എൻ.എസ് അനുസ്മരണപ്രഭാഷണം സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.' ബെസ്റ്റ് ഡോക്ടർ', 'ബെസ്റ്റ് നഴ്സ്' അവാർഡുകൾ കെ. രാജഗോപാൽ, എം. നൗഷാദ് എം.എൽ.എ എന്നിവർ വിതരണം ചെയ്യും. മെഡിക്കൽ ക്വിസ് ജേതാക്കൾക്ക് നോർക്ക വൈസ് ചെയർമാൻ കെ. വരദരാജനും കായികമത്സര വിജയികൾക്ക് മേയർ വി. രാജേന്ദ്രബാബുവും സമ്മാനങ്ങൾ നൽകും. വാർത്തസമ്മേളനത്തിൽ ആശുപത്രി പ്രസിഡൻറ് പി. രാജേന്ദ്രൻ, വൈസ് പ്രസിഡൻറ് എ. മാധവൻപിള്ള, ഡയറക്ടർ പി.കെ. ഷിബു, സെക്രട്ടറി ഇൻചാർജ് പി. ഷിബു, െഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഡി. ശ്രീകുമാർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.