ദക്ഷിണ വ്യോ​മസേന കമാൻഡേഴ്​സ്​ സമ്മേളനത്തിന്​ തുടക്കം

തിരുവനന്തപുരം: ദക്ഷിണ വ്യോമസേന കമാൻഡർമാരുടെ സമ്മേളനം വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ ദക്ഷിണ വ്യോമസേന സ്ഥാനത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ തന്ത്രപ്രധാനമായ പ്രാധാന്യം കണക്കിലെടുത്ത് ദക്ഷിണ വ്യോമസേനയുടെ പ്രതിരോധശേഷി വർധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക പോർ വിമാനങ്ങളുടെയും റഡാറുകളുടെയും അടിസ്ഥാന വികസനങ്ങൾ ഈ പ്രദേശത്ത് നേടിയെടുക്കാൻ സാധിച്ചത് മികച്ച നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഓഖി ചുഴലിക്കാറ്റിൽ വ്യോമസേന നടത്തിയ രക്ഷാപ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു. ആധുനികവത്കരണത്തിലും കഴിവ് വികസിപ്പിക്കുന്നതിലും പാതയിലുള്ള വ്യോമസേന നേരിടുന്ന വിവിധ വെല്ലുവിളികൾ തരണംെചയ്യുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണ വ്യോമസേനയുടെ 'ൈപ്രഡ് ഓഫ് കമാൻഡ്' േട്രാഫി സുലൂർ എയർഫോഴ്സ് സ്റ്റേഷനും മികച്ച റഡാർ യൂനിറ്റി​െൻറ േട്രാഫി ചിമ്മിണി ഹിൽ എയർഫോഴ്സ് സ്േറ്റഷനും വ്യോമസന മേധാവി സമ്മാനിച്ചു. ദക്ഷിണ വ്യോമസേനയിലെ ഉദ്യോഗസ്ഥരുമായും വ്യോമസേനാംഗങ്ങളുമായും മറ്റ് ജീവനക്കാരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.