വലിയകൂനമ്പായിക്കുളം ക്ഷേത്രത്തിൽ ഇന്ന് ചന്ദ്രപ്പൊങ്കൽ

ഇരവിപുരം: വലിയകൂനമ്പായിക്കുളം ശ്രീഭദ്രകാളിക്ഷേത്രത്തിലെ ചന്ദ്രപ്പൊങ്കൽ വെള്ളിയാഴ്ച വൈകീട്ട് ആറിന് നടക്കും. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെയും മേൽശാന്തി രാജേന്ദ്രൻ ശാന്തിയുടെയും നേതൃത്വത്തിൽ പണ്ടാര അടുപ്പിൽനിന്ന് പകരുന്ന അഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും. കലക്ടറുടെ പ്രത്യേക ഉത്തരവുള്ളതിനാൽ പൊങ്കാലക്ക് എത്തുന്നവർ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് ക്ഷേത്രം സെക്രട്ടറി പി. ബൈജു അറിയിച്ചു. രണ്ടു ലക്ഷത്തോളം പേർ പൊങ്കാല അർപ്പിക്കാൻ എത്തിച്ചേരുമെന്നാണ് കരുതുന്നത്. ആരോഗ്യവകുപ്പ്, കൊല്ലം കോർപറേഷൻ, പ്രധാന ആശുപത്രികൾ, കെ.എസ്.ആർ.ടി.സി, ഇലക്ട്രിസിറ്റി ബോർഡ്, ഫയർഫോഴ്സ്, പൊലീസ്, ആംബുലൻസ്, രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക സംഘടനകൾ എന്നിവയുടെ സേവനമുണ്ടായിരിക്കും. ക്ഷേത്രത്തി​െൻറ എട്ട് കിലോമീറ്റർ ചുറ്റളവിൽ 27 ബ്ലോക്കുകളായി തിരിച്ച് ഓരോ ബ്ലോക്കിലും 100പേർ വീതമുള്ള 2700 വളൻറിയർമാരെയും പൊങ്കാലയുടെ സമാപനം കുറിച്ചുള്ള തീർഥം തളിക്കലിന് 200ൽപരം ശാന്തിമാരെയും സജീകരിച്ചിട്ടുണ്ട്. പൊങ്കാലയിടാനെത്തുന്നവർക്ക് അന്നദാനവും ലഘുഭക്ഷണവും ഉണ്ടായിരിക്കും. വാഹന പാർക്കിങ് തിരുവനന്തപുരം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ട്രാവൻകൂർ മെഡിസിറ്റി, ലാലാസ് കൺവെൻഷൻ സ​െൻറർ, മേവറം ഭാഗങ്ങളിലും കൊല്ലം, കരുനാഗപ്പള്ളി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ പള്ളിമുക്കിൽ യൂനുസ് എൻജിനീയറിങ് കോളജ്, ബി.എഡ് കോളജ്, കൊട്ടാരക്കര ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ കല്ലുംതാഴം പാൽക്കുളങ്ങര ക്ഷേത്രം ഗ്രൗണ്ട്, എസ്.എൻ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.