പെരപ്പയം പാലവും റോഡും നാടിന് സമർപ്പിച്ചു

ഒായൂർ: ചടയമംഗലം പെരപ്പയത്തെ പുതിയ പാലവും റോഡും മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. വെളിനല്ലൂർ, ഇളമാട്, ചടയമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലവും അനുബന്ധ റോഡുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ദീർഘകാലം നിലനിൽക്കുന്ന, പ്രകൃതിക്ക് ഇണങ്ങുന്ന പാലങ്ങളാണ് സംസ്ഥാനത്ത് നിർമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിർമാണത്തിലെ അഴിമതി ഇല്ലാതാക്കാനായതി​െൻറ തെളിവാണ് ഈ സർക്കാറി​െൻറ കാലത്ത് ടെൻഡറിനേക്കാൾ കുറഞ്ഞ നിരക്കിൽ കരാറുകാർ പണി ഏറ്റെടുത്ത് പൂർത്തിയാക്കുന്നത്. കക്ഷി രാഷ്്ട്രീയം നോക്കാതെയാണ് ഇപ്പോൾ വികസനത്തിന് പണംനൽകുന്നത്. ജില്ലയിലെ എല്ലാ മണ്ഡലങ്ങൾക്കുമായി ഇതിനകം 2046 കോടിയാണ് അനുവദിച്ചത്. ചടയമംഗലത്തിന് മാത്രം 200 കോടിയും. റോഡി​െൻറ ദൈർഘ്യമനുസരിച്ചാണ് വികസനത്തിന് ആവശ്യമായ തുക നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. മുല്ലക്കര രത്നാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എൻ.കെ. േപ്രമചന്ദ്രൻ എം.പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത്് അംഗം ഇ.എസ്. രമാദേവി, വിവിധ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷരായ എസ്. അരുണാദേവി, സാം കെ.ഡാനിയൽ, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ എം. മണികണ്ഠൻ പിള്ള, എം.കെ. നിർമല, എസ്. ചിത്ര, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.