കൊല്ലം: സംസ്ഥാന സെക്രേട്ടറിയറ്റ് അംഗമായിരിക്കെ വാഹനാപകടത്തിൽ അന്തരിച്ച എൻ. ശ്രീധരെൻറ പേരിൽ സി.പി.എം ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ എൻ.എസ് സ്മാരക എൻഡോവ്മെൻറിന് അപേക്ഷ ക്ഷണിച്ചു. 2017ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ ഒരു ആൺകുട്ടിക്കും ഒരു പെൺകുട്ടിക്കുമാണ് എൻഡോവ്മെൻറ് നൽകുന്നത്. എൻ. ശ്രീധരെൻറ ചരമദിനമായ 17ന് വൈകീട്ട് 5.30ന് കൊല്ലത്ത് എൻ.ജി.ഒ യൂനിയൻ ഹാളിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ എൻഡോവ്മെൻറ് വിതരണം ചെയ്യും. ഇതിനുള്ള അപേക്ഷ എക്സ്. ഏണസ്റ്റ് ഓഫിസ് സെക്രട്ടറി എൻ.എസ് സ്മാരക മന്ദിരം, പോളയത്തോട്, പട്ടത്താനം പി., കൊല്ലം മേൽവിലാസത്തിൽ 15-നകം ലഭിക്കത്തക്കതരത്തിൽ അയക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.