ദക്ഷിണേന്ത്യൻ സാംസ്‌കാരികോത്സവം-2018 കൊല്ലം: സംസ്ഥാന ലൈബ്രറി കൗൺസിലിെൻറ നേതൃത്വത്തിലുള്ള ദക്ഷിണേന്ത്യൻ സാംസ്‌കാരികോത്സവം 16,17,18 തീയതികളിൽ നടക്കുമെന്ന് ജില്ല ലൈബ്രറി കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വായന, കാഴ്‌ച, ആവിഷ്‌കാരം എന്ന സന്ദേശത്തോടെ സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവത്തിെൻറ വിളംബരജാഥ 15ന് വൈകീട്ട് അഞ്ചിന് കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിന് മുന്നിൽ നിന്ന് ഒ.എൻ.വി നഗറിലേക്ക് കരടികളിയുടെ അകമ്പടിയോടെ നടത്തും. 16ന് രാവിലെ ലക്ഷ്‌മിക്കുട്ടിയമ്മ സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ 101 കലാ-സാഹിത്യ- സാംസ്‌കാരിക പ്രതിഭകളെ ആദരിക്കും. കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തും. 17ന് നടക്കുന്ന ദക്ഷിണേന്ത്യൻ സാഹിത്യ സമ്മേളനം പെരുമാൾ മുരുകൻ ഉദ്ഘാടനം ചെയ്യും. കെ.ഇ.എൻ മുഖ്യസന്ദേശം അവതരിപ്പിക്കും. തുടർന്ന് വിവിധ വിഷയങ്ങളിൽ മൂന്നു ദിവസത്തെ പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നു. 18ന് രാവിലെ നടക്കുന്ന മാധ്യമ സമ്മേളനത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകർ പങ്കെടുക്കും. രജിസ്‌റ്റർ ചെയ്‌ത പ്രതിനിധികൾക്കും താൽപര്യമുള്ളവർക്കും സാംസ്കാരികോത്സവത്തിെൻറ ഭാഗമാവാം. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. പി.കെ. ഗോപൻ, സെക്രട്ടറി ഡി. സുകേശൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.