എഴുകോൺ ഇ.എസ്​.ഐയിലേക്ക് കശുവണ്ടിത്തൊഴിലാളികളുടെ മാർച്ച്​

കൊല്ലം: കശുവണ്ടി തൊഴിലാളികളെ അവഗണിക്കുന്ന കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ നയത്തിൽ പ്രതിഷേധിച്ച് എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിലേക്ക് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി അധ്യക്ഷത വഹിച്ചു. മാർച്ചിനെ തുടർന്ന് കൊല്ലം- തിരുമംഗലം ദേശീയപാതയിൽ കുണ്ടറ മുതൽ കൊട്ടാരക്കര വരെയുള്ള റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കശുവണ്ടി തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം വെട്ടിച്ചുരുക്കിയ കേന്ദ്രസർക്കാറി​െൻറ നീക്കങ്ങൾ ഉപേക്ഷിക്കുക, ഇ.എസ്.ഐ ചികത്സ ആനുകൂല്യങ്ങൾക്കുള്ള ഹാജർ 76ൽനിന്ന് 156 ആയി വർധിപ്പിച്ച നടപടി പിൻവലിക്കുക, കശുവണ്ടിത്തൊഴിലാളികൾക്കുള്ള സൂപ്പർ സ്പെഷാലിറ്റി ചികിത്സ ആനുകൂല്യം നിലനിർത്തുക, സൂപ്പർ സ്പെഷാലിറ്റി ചികിത്സക്കുള്ള തുകയുടെ പരിധി നീയന്ത്രിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. കെ.പി.സി.സി അംഗങ്ങളായ വെളിയം ശ്രീകുമാർ, സരോജിനി ബാബു, നിർവാഹക സമിതി അംഗം പൊടിയൻ വർഗീസ്, രാജേന്ദ്രപ്രരസാദ്, സൂജ് രവി, പി. ഹരികുമാർ എന്നിവർ സംസാരിച്ചു. ഡി.സി.സി സെക്രട്ടറിമാരായ കെ.ജി. രവി, ബ്രിജേഷ് എബ്രഹാം, സഞ്ചു ബുഹാരി, ആൻറണി ജോസ്, ഇല്ല്യാസ് റാവുത്തർ, ജോർജ് ഡി.കാട്ടിൽ, പെരുംകുളം സജിത്, പാത്തല രാഘവൻ, കാരുവള്ളി ശശി, വൈ. ഷാജഹാൻ, പി.കെ. രവി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.