കൊട്ടാരക്കര: പുത്തൂർ കുളക്കട ആറ്റുവാശ്ശേരിയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് പുത്തൂര്‍ ആറ്റുവശ്ശേരി പൊയ്കയില്‍ മുക്ക് പാർവതി സദനത്തില്‍ ശിവദാസന്‍ ആചാരിയുടെ ഭാര്യ ലതികയെ (56)യാണ് കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയ പൊലീസ് ശിവദാസൻ ആചാരിയെ (66) അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വീടിെൻറ കുളിമുറിയിൽ കാണപ്പെട്ട മൃതദേഹത്തിെൻറ കാലുകളിലാണ് അധികവും പൊള്ളലേറ്റിരുന്നത്. പ്രഥമദൃഷ്ട്യാ കൊലപാതകമെന്ന് സംശയിച്ച പൊലീസ് അന്നുതന്നെ ഭർത്താവ് ശിവദാസൻ ആചാരിയെ കസ്റ്റഡിയിലെടുെത്തങ്കിലും ചോദ്യംചെയ്ത് വിട്ടയക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാണ് പൊള്ളലേറ്റല്ല ശ്വാസം മുട്ടിയുള്ള മരണമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന്, ശിവദാസൻ ആചാരിയെ വീണ്ടും ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 2012ല്‍ അപകടത്തില്‍ മരിച്ച ഇവരുടെ മൂത്ത മകെൻറ ഇന്‍ഷുറന്‍സ് തുകയായ 10 ലക്ഷം രൂപ പങ്കിടുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇൻഷുറൻസ് തുക പങ്കിട്ട് കിട്ടിയ തുക ശിവദാസൻ മദ്യപിച്ച് തീർത്തു. തുടർന്ന്, ഭാര്യയുടെ വിഹിതംകൂടി പിടിച്ചുവാങ്ങാൻ ഇയാൾ ശ്രമിച്ചിരുന്നു. സംഭവദിവസം രണ്ടോടെ മദ്യപിച്ച് വീട്ടിലെത്തിയ ശിവദാസന്‍ ആചാരി ഭാര്യയോട് ഭക്ഷണം ആവശ്യപ്പെട്ടപ്പോള്‍ താൻ കുളിക്കാൻ തയാറായി നിൽക്കുകയാണെന്നും ശേഷം ഭക്ഷണം നല്‍കാമെന്നും ലതിക പറഞ്ഞു. ഇതിൽ പ്രകോപിതനായ ശിവദാസൻ ഭാര്യയുമായി തർക്കം ഉണ്ടാകുകയും കുളിമുറിയിലേക്ക് തള്ളിക്കയറി ലതികയെ മർദിച്ച് കഴുത്തുെഞരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ലതികയുടെ വസ്ത്രങ്ങള്‍ ഉപയോഗിച്ച് ശരീരത്ത് തീ പടര്‍ത്തുകയും തുടർന്ന് പുറത്തുനിന്ന് കസേര ഉപയോഗിച്ച് വാതിലിെൻറ അകത്തുള്ള കൊളുത്ത് ഇടുകയുമായിരുന്നു. പിന്നീട്, സമീപത്തുള്ള വീട്ടില്‍നിന്ന് 1000 രൂപ കടം വാങ്ങി മദ്യംവാങ്ങി കഴിച്ച ശേഷം മാര്‍ക്കറ്റില്‍നിന്ന് പലചരക്ക് സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലെത്തി. സംശയം തോന്നാതിരിക്കാന്‍ വേണ്ടി സമീപത്തുള്ള സ്ത്രീയെ വീട്ടില്‍ വിളിച്ചുവരുത്തി ഭാര്യ തീ പൊള്ളലേറ്റ് കുളിമുറിയില്‍ മരിച്ചുകിടക്കുന്നതായി അറിയിച്ചു. പുത്തൂര്‍ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയാറാക്കിയപ്പോള്‍ മരണത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ശിവദാസന്‍ ആചാരി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. കൊല്ലം റൂറല്‍ പൊലീസ് മേധാവി ബി. അശോകെൻറ നിർദേശ പ്രകാരം ഡിവൈ.എസ്.പി ജെ. ജേക്കബ്, സി.ഐ ഒ.എ. സുനില്‍ പുത്തൂര്‍, എസ്.ഐ ജയകുമാര്‍, ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐ ബിനോജ്, ആഷിര്‍ കോഹൂര്‍, ശിവശങ്കരപിള്ള, രാധാകൃഷ്ണപിള്ള എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.