ബൈക്ക് യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച സംഘം പിടിയിൽ

ഇരവിപുരം: ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് നേരെ ബിയർ കുപ്പി എറിയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ ഇരവിപുരം പൊലീസി​െൻറ പിടിയിലായി. തഴുത്തല സ്വദേശികളായ അജി (23), പ്രശാന്ത് (27), സുജിത്ത് (24) എന്നിവരാണ് പിടിയിലായത്. കൂട്ടിക്കടയിൽെവച്ച് രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. സംഭവത്തിനു ശേഷം കടന്ന ഇവരെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇരവിപുരം എസ്.എച്ച്.ഒ പങ്കജാക്ഷ​െൻറ നേതൃത്വത്തിൽ എസ്.ഐമാരായ സുജാതൻപിള്ള, ശ്രീകുമാർ, എ.എസ്.ഐ ബാലചന്ദ്രൻ, സി.പി.ഒമാരായ സജിത, രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.