*തൊഴിലാളികളും നാട്ടുകാരും ചേർന്ന് പ്രക്ഷോഭത്തിനൊരുങ്ങുന്നു കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിെൻറ അധീനതയിലുള്ള പുതിയകാവ് പൊതു മാർക്കറ്റിൽ മാലിന്യം നിറഞ്ഞു. കിണർ ഇടിഞ്ഞുതാണതിനാൽ ശുദ്ധജലവും കിട്ടുന്നില്ല. ഒരു വർഷത്തോളമായി മാർക്കറ്റിലെ കിണറിെൻറ വശം ഇടിഞ്ഞുതാണ് വൻ കുഴി രൂപപ്പെട്ടിട്ട്. ഇതുമൂലം മാർക്കറ്റിലേക്ക് കടക്കാനുള്ള വഴിയും തടസ്സപ്പെട്ടു. ശൗചാലയം ഉപയോഗിക്കാനാകാതെ മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. മൂക്കുപൊത്തി മാർക്കറ്റിലെത്താൻ. സ്ത്രീകൾ ഉൾെപ്പടെ മത്സ്യ കച്ചവടക്കാരും മറ്റ് വ്യാപാരികളും ശൗചാലയം ഉപയോഗിക്കാനാവാതെയും കുടിവെള്ളമില്ലാതെയും ദുരിതമനുഭവിക്കുകയാണ്. ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് നിവേദനങ്ങൾ നൽകിയിട്ടും ഒരു ഫലവുമുണ്ടായില്ലെന്ന് വ്യാപാരികൾ പറയുന്നു. മത്സ്യ മാർക്കറ്റ് പതിവായി ലേലം നൽകി പണപ്പിരിവ് നടത്തുകമാത്രമാണ് അധികൃതർ ചെയ്യുന്നത്. മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കാനും അതിലൂടെ വൈദ്യുതി ഉൽപാദിപ്പിച്ച് വിളക്കുകൾ തെളിയിക്കുന്ന ഉപകരിക്കുന്ന പദ്ധതി ആവിഷ്കരിച്ച് കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് തുക വകകൊള്ളിച്ചെങ്കിലും അന്നത്തെ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ ചില അംഗങ്ങളുടെ എതിർപ്പ് മൂലം പദ്ധതി നടപ്പാകാതെപോവുകയായിരുന്നു. മാർക്കറ്റ് നവീകരണത്തിനും നിലവിലെ ദുരിതത്തിനും പരിഹാരം കാണാൻ പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കാത്തതിനെതിരെ തൊഴിലാളികളും പൊതുജനങ്ങളും സംയുക്തമായി പ്രത്യക്ഷ സമരപരിപാടികൾ ആവിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഫീസ് ആനുകൂല്യം കൈപ്പറ്റണം കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പഠനം പൂർത്തികരിച്ച 2011-12 വർഷം മുതലുള്ള കുട്ടികൾ ഒ.ബി.സി കെ.പി.സി.ആർ ഇ-ഗ്രാൻറ് ഫീസ് ആനുകൂല്യം ഇനിയും കൈപ്പറ്റിയിട്ടില്ലാത്തവർ സ്കൂൾ ഓഫിസിലെത്തി വാങ്ങേണ്ടതാെണന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.