വിദ്യാർഥിയുടെ കൺസഷൻ നിഷേധിച്ച സ്വകാര്യ ബസിനെതിരെ നടപടിക്ക് ശിപാർശ

കൊട്ടാരക്കര: റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ സ്കൂളിലേക്ക് പേയ വിദ്യാർഥിനിക്ക് കൺസഷൻ നിഷേധിച്ച സ്വകാര്യ ബസിനെതിരെ നടപടിക്ക് ശിപാർശ. നെടുമൺകാവ് ഗവ.യു.പി സ്കൂളിലെ വിദ്യാർഥിനിക്ക് കൺസഷൻ ടിക്കറ്റ് നിഷേധിക്കുകയും മുഴുവൻ ചാർജ് ഈടാക്കുകയും ചെയ്ത വെളിയം -കൊല്ലം റൂട്ടിലെ 'ആരോമൽ' സ്വകാര്യ ബസി​െൻറ പെർമിറ്റിന്മേൽ നടപടി സ്വീകരിക്കാനാണ് കൊട്ടാരക്കര ജോയൻറ് ആർ.ടി.ഒ ഡി. മഹേഷ് കൊല്ലം ആർ.ഡി.ഒക്ക് റിപ്പോർട്ട് നൽകിയത്. അന്നേദിവസം ബസിൽ കണ്ടക്ടറായി ജോലിനോക്കിയിരുന്നയാൾക്ക് കണ്ടക്ടർ ലൈസൻസ് ഇല്ലായെന്നും കണ്ടെത്തിയിരുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിന് സ്കൂളിൽ പോകുന്ന കുട്ടികൾക്ക് കൺസഷൻ നൽകണമെന്ന് ആർ.ഡി.ഒ പ്രത്യേക പത്രകുറിപ്പ് നൽകിയിരുന്നു. ജില്ല സ്റ്റുഡൻറ്സ് ട്രാവൽസ് ഫെസിലിറ്റി കമ്മിറ്റി അധ്യയനവർഷത്തിൽതന്നെ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി ദിവസങ്ങളിൽ കുട്ടികൾക്ക് ബസുകളിൽ കൺസഷൻ നൽകണമെന്ന് തീരുമാനിച്ചിരുന്നു. കൊട്ടാരക്കര ജോയൻറ് ആർ.ടി ഓഫിസിലെ എ.എം.വി.ഐ ജിനുജോണാണ് അന്വേഷണം നടത്തിയത്. സ്കൂൾ വാർഷികം അഞ്ചൽ: പുത്തയം ഓൾസെയ്ൻറ്സ് സ്കൂൾ വാർഷികം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻറ് സലിം മൂലയിൽ അധ്യക്ഷത വഹിക്കും. വിദ്യാർഥികളുടെ കലാപരിപാടികളും നടക്കുമെന്ന് പ്രധാനാധ്യാപിക ഗീതാകുമാരി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.