തരംഗമാകാന്‍ മമേഖാന്‍ എത്തും തിരുവനന്തപുരം: ഇന്ത്യയുടെ നാടോടി പാരമ്പര്യത്തിെൻറ നേർക്കാഴ്ചയുമായി അഞ്ഞൂറിലേറെ കലാകാരന്മാർ അണിനിരക്കുന്ന ദേശീയ നാടോടി കലാസംഗമത്തിെൻറ രണ്ടാം പതിപ്പിന് ജില്ലയിൽ അരങ്ങൊരുങ്ങുന്നു. സംസ്ഥാന യുവജനക്ഷേമ ബോർഡിെൻറ ആഭിമുഖ്യത്തില്‍ കനകക്കുന്ന്, നിശാഗന്ധി, മാനവീയം എന്നിവിടങ്ങളിലായി 15 മുതൽ 18 വരെ നാഷണൽ ഫോക് ഫെസ്റ്റിവൽ ഓഫ് കേരള- 2018 നടക്കുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്‍പ്പെടെ പത്തു സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ പങ്കെടുക്കും. രാജസ്ഥാനില്‍ നിന്നുള്ള രാജ്യാന്തര പ്രശസ്തനായ സൂഫി- നാടന്‍ പാട്ടുകാരന്‍ മമേഖാനും സംഘവുമാണ് ഇത്തവണത്തെ നാടോടി കലാസംഗമത്തിെൻറ ആകര്‍ഷണം. പതിനഞ്ചു തലമുറകളായി രാജസ്ഥാനിലെ സംഗീതലോകത്ത് വിരാചിക്കുന്ന കുടുംബത്തില്‍ നിന്നുള്ള ഗായകനാണ് മമേഖാന്‍. സൂഫി സംഗീതത്തെ രാജസ്ഥാനി നാടോടി സംഗീതവുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഫ്യൂഷനാണ് മമേഖാന്‍ തലസ്ഥാനത്തെ കലാസ്വാദകര്‍ക്കായി അവതരിപ്പിക്കുക. നാടോടി- ഗോത്ര കലാരൂപങ്ങള്‍ക്ക് പേരുകേട്ട വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സജീവ സാന്നിധ്യവും ഇത്തവണയുണ്ട്. ആസാം, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദിവാസി- ഗോത്ര കലാരൂപങ്ങളാണ് സംഗമത്തില്‍ അവതരിപ്പിക്കപ്പെടുക. കേരളത്തില്‍ നിന്ന് അന്യം നിന്നുവെന്ന് കരുതപ്പെടുന്ന വെള്ളരി നാടകം ഉള്‍പ്പെടെയുള്ള പഴയകാല നാടോടി കലാരൂപങ്ങളും സംഗമത്തില്‍ പുനരവതരിപ്പിക്കപ്പെടും. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള പടയണിയായിരിക്കും മറ്റൊരു ആകര്‍ഷണം. ആന്ധ്രപ്രദേശില്‍ നിന്നുള്ള പരമ്പരാഗത നാടന്‍ കലാരൂപങ്ങളായ തപ്പട്ടഗുലു, ബുറാക്കഥ എന്നിവയും ബംഗാളില്‍ നിന്ന് തനത് ബാവുല്‍ സംഗീതവും സംഗമത്തിനെത്തുന്നുണ്ട്. മിസോറാം, മഹാരാഷ്ട്ര, കര്‍ണാടക, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളും സംഗമത്തില്‍ അണിനിരക്കും. നാടന്‍ കലകളുമായി ബന്ധപ്പെട്ട സെമിനാറും ഇതോടനുബന്ധിച്ച് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.