ക്രീമിലെയർ വരുമാനപരിധി ഉയർത്തണം -മെക്ക തിരുവനന്തപുരം: ക്രീമിലെയർ വരുമാനപരിധി ആറ് ലക്ഷത്തിൽനിന്ന് എട്ട് ലക്ഷമായി ഉയർത്തിയ കേന്ദ്ര സർക്കാർ ഉത്തരവ് കേരളത്തിലും 2017 സെപ്റ്റംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് മെക്ക സംസ്ഥാന ജന. സെക്രട്ടറി എൻ.കെ. അലി മുഖ്യമന്ത്രി, പിന്നാക്കവിഭാഗ വികസന മന്ത്രി എന്നിവരോട് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് പരീക്ഷാർഥികൾക്കും ഉദ്യോഗാർഥികൾക്കും വരുമാനപരിധിയുടെ പേരിൽ അവസരം നഷ്ടപ്പെടാതിരിക്കുവാൻ ക്രീമിലെയർ പരിധി ഉയർത്തേണ്ടത് അനിവാര്യമാണ്. കേന്ദ്ര സർക്കാർ ഉത്തരവ് സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ലെന്ന തീരുമാനം തിരുത്തണം. മുന്നാക്ക സമുദായങ്ങളിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നവർക്ക് 42 കോടി രൂപ വകയിരുത്തിയ സംസ്ഥാന ബജറ്റിൽ 45 ശതമാനം വരുന്ന മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ ക്ഷേമ പദ്ധതികൾക്കോ പരിപാടികൾക്കോ ഒരു രൂപ പോലും വകയിരുത്താത്ത നടപടി സർക്കാറിെൻറ ന്യൂനപക്ഷങ്ങളോടുള്ള താൽപര്യക്കുറവ് വ്യക്തമാക്കുന്നതാണെന്ന് മെക്ക സംസ്ഥാന പ്രസിഡൻറ് പ്രഫ. ഇ. അബ്ദുൽ റഷീദ് അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്ക് നൂറ് കോടി രൂപയെങ്കിലും വകയിരുത്താൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.