രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മാതാവ് ഒളിച്ചോടി

ഇരുവരെയും പൊലീസ് പിടികൂടി നേമം: വാടകക്ക് താമസിക്കാനെത്തി അയൽക്കാരനുമായി പ്രണയത്തിലായി രണ്ട് പിഞ്ചു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി. ഇരുവരെയും പൊലീസ് പിടികൂടി. ബാലരാമപുരം വണിഗർ തെരുവിൽനിന്ന് പള്ളിച്ചൽ താന്നിവിള മേക്കേതട്ടുവിള വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന സിഞ്ജു എന്ന ലക്ഷ്മിയാണ് (22) അയൽക്കാരൻ പള്ളിച്ചൽ താന്നിവിള രാജ് ഭവനിൽ ജിത്തു എന്ന ശ്രീരാജി (22)നൊപ്പം രണ്ടും നാലും വയസ്സുള്ള പിഞ്ചു മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയത്. കഴിഞ്ഞ മാസമാണ് സംഭവം. ഭർത്താവ് സജി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. തുടർന്ന്, അന്വേഷിച്ചപ്പോഴാണ് ശ്രീരാജിനെയും കാണാനില്ലെന്ന വിവരം ലഭിച്ചത്. ഇതിനെ തുടർന്ന് സജി നരുവാമൂട് പൊലീസിൽ പരാതി നൽകി. ചിറയിൻകീഴ് അഞ്ചുതെങ്ങ് കടപ്പുറത്ത് ഒളിച്ചുതാമസിച്ചിരുന്ന ഇരുവരെയും നരുവാമൂട് എസ്.ഐ സന്തോഷ് കുമാർ. എസ്, സി.പി.ഒ. ബൈജു, ഡബ്ല്യു. സിപി.ഒ. ഗിരിജ എന്നിവർ പിടികൂടുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.