ചിക്കൻപോക്സും ചെങ്കണ്ണും വ്യാപകം ജലനിരപ്പ് താഴ്ന്നുതുടങ്ങി തിരുവനന്തപുരം: പതിവിലും നേരത്തേ ഇക്കുറി ജില്ലയിൽ ചൂടേറുന്നു. 35 ഡിഗ്രി സെൽഷ്യസ് ആണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ ചൂട്. ഇക്കൊല്ലം ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഇപ്പോൾതന്നെ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. വേനൽ കടുത്തതോടെ ചിക്കൻപോക്സ്, ചെങ്കണ്ണ് ഉൾപ്പെടെ വേനൽക്കാല രോഗങ്ങൾ പടരുകയാണ്. രൂക്ഷമായ ചൂട് മുന്നിൽക്കണ്ട് അകം തണുപ്പിക്കാൻ തണ്ണിമത്തൻ പോലുള്ള ശീതളപാനീയങ്ങളും സജീവമായി. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതിന് നേരിയ ആശ്വാസമായി ബുധനാഴ്ച ജില്ലയിൽ പല സ്ഥലങ്ങളിലും മഴപെയ്തിരുന്നു. എങ്കിലും ചുട്ടുപൊള്ളുന്ന ചൂടാണ് വ്യാഴാഴ്ച അനുഭവപ്പെട്ടത്. മാർച്ച് അവസാനത്തോടെയാണ് സാധാരണ ചൂട് കനക്കുന്നത്. ഇത്തവണ അതിനും മാറ്റമുണ്ടായി. ഫെബ്രുവരിയായതോടെതന്നെ സഹിക്കാൻ കഴിയാത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചുട്ടുപൊള്ളുന്ന വെയിലായതോടെ പലയിടത്തും കുടിവെള്ള സോത്രസ്സുകൾ വറ്റിത്തുടങ്ങി. വരും ദിവസങ്ങളിൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. സൂര്യാതപം ഏൽക്കാനുള്ള സാധ്യതയുമുണ്ട്. ചൂടിനെ പ്രതിരോധിക്കാൻ വെയിലിൽ ഇറങ്ങുമ്പോൾ കുടയോ തൊപ്പിയോ ധരിക്കണം. സൂര്യാതപത്തെ പ്രതിരോധിക്കാനായി സൺ സ്ക്രീം ലോഷനുകൾ ഉപയോഗിക്കാം. നീളം കൂടിയ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതെന്നും കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിച്ച് ചൂട് പ്രതിരോധിക്കാൻ കഴിയുമെന്നും അധികൃതർ പറയുന്നു. ചൂടിെൻറ കാഠിന്യത്തിൽ ജലം നഷ്ടമുണ്ടാകുമെന്നതിനാൽ സാധാരണ കുടിക്കുന്നതിലും ഇരട്ടി വെള്ളം കുടിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ സഹായകമാകും. ആരോഗ്യവകുപ്പിെൻറ ഔദ്യോഗിക വിവരം അനുസരിച്ച് ചിക്കൻപോക്സ് പിടിപെടുന്നവരുടെ എണ്ണം കുറവാണ്. എങ്കിലും ജില്ലയിൽ ചിക്കൻ പോക്സ് വ്യാപകമായിട്ടുണ്ട്. പാപ്പനംകോട് എൻജിനീയറിങ് കോളജിൽ ചിക്കൻപോക്സ് പടർന്നുപിടിച്ചതോടെ കോളജിന് അവധി നൽകിയിരിക്കുകയാണ്. ചിക്കൻപോക്സും ചെങ്കണ്ണും ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിലും കണ്ണാശുപത്രിയിലുമായി ദിനംപ്രതി ഇരുപതിലധികം പേരെങ്കിലും ഒ.പികളിൽ എത്തുന്നുണ്ട്. ചൂട് മുന്നിൽക്കണ്ട് വഴിവാണിഭക്കാരും നഗരത്തിൽ സജീവമായിട്ടുണ്ട്. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.