സ്മാർട്ട് കാർഡ് ഡ്രൈവിങ്​ ലൈസൻസ് ഒന്നാംഘട്ട വിതരണം ഇന്ന്

കരുനാഗപ്പള്ളി: ഇന്ത്യ ഒട്ടാകെ ഏകീകൃത ഡ്രൈവിങ് ലൈസൻസ് നടപ്പാക്കുന്ന കേന്ദ്ര സർക്കാറി​െൻറ സാരഥി പദ്ധതി പ്രകാരം കേരളത്തിൽ ആദ്യമായി കുടപ്പനക്കുന്ന്, കരുനാഗപ്പള്ളി, ആലപ്പുഴ ആർ.ടി.ഒയുടെ പരിധിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഒന്നാംഘട്ട (സ്മാർട്ട് കാർഡ്) ഡ്രൈവിങ് ലൈസൻസ് വെള്ളിയാഴ്ച വിതരണംചെയ്യും. 2017 ആഗസ്റ്റ് മുതൽ ഡിസംബർ 31 വരെ സാരഥി പദ്ധതി വഴി ഡ്രൈവിങ് ടെസ്റ്റ് പാസായവർക്കാണ് സ്മാർട്ട് കാർഡ് ലൈസൻസ് നൽകുന്നത്. ജോയൻറ് ആർ.ടി.ഒ പരിധിയിൽ വെള്ളിയാഴ്ച വൈകീട്ട് നാലിന് കരുനാഗപ്പള്ളി മാർക്കറ്റിന് സമീപം മുനിസിപ്പൽ ബസ്സ്റ്റാൻഡ് അങ്കണത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിക്കും. കരുനാഗപ്പള്ളി ജോയൻറ് ആർ.ടി.ഒ ഓഫിസിൽ സജ്ജീകരിച്ച പ്രത്യക കൗണ്ടറിൽനിന്ന് നേരിട്ടെത്തി സ്മാർട്ട് കാർഡ് ലൈസൻസ് ഉടമകൾക്ക് കൈപ്പറ്റാം. ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ കൂടി കൊണ്ടുവരേണ്ടതാണെന്ന് ആർ.ടി.ഒ കെ. അജിത്കുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.