യാത്രക്കിടെ വിമാനത്തിൽ സിഗരറ്റ് വലിച്ചു; നെടുമങ്ങാട് സ്വദേശി പിടിയിൽ

വലിയതുറ: വിമാനത്തിനുള്ളിൽ സിഗരറ്റ് വലിച്ച യാത്രക്കാരനെതിരെ കേസെടുത്തു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അയ്യൂബ് ജഹാംഗീറിനെതിരെയാണ് വലിയതുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച രാവിലെ ദോഹയിൽനിന്ന് തിരുവനന്തപുരത്ത് എത്തിയ ഖത്തർ എയർവേസി​െൻറ ക്യു.ആർ 506 നമ്പർ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. യാത്രക്കിടെ വിമാനത്തിനുള്ളിൽ ഇരുന്ന് ഇയാൾ സിഗരറ്റ് വലിക്കുകയായിരുന്നു. വിമാനത്തിനുള്ളിൽ സിഗരറ്റ് വലിക്കാൻ പാടിെല്ലന്ന് കാബിൻ ക്രൂ നിർദേശം നൽകിയെങ്കിലും നിർദേശം അവഗണിക്കുകയായിരുന്നു. തുടർന്ന്, വിവരം പൈലറ്റിനെ അറിയിച്ചു. പൈലറ്റ് കോക്ക്പിറ്റിൽ നിന്ന് സിഗരറ്റ് ഒഴിവാക്കണമെന്ന് സന്ദേശം നൽകിയെങ്കിലും അതും അവഗണിക്കുകയായിരുന്നു. തുടർന്ന്, വിമാനം ലാൻഡിങ് നടത്തിയ ശേഷം പൈലറ്റ് വിമാന ഏജൻസിക്ക് പരാതി നൽകുകയായിരുന്നു. ഇൗ പരാതിയുടെ അടിസ്ഥാനത്തിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ സഹായത്താൽ ഇയാളെ തടഞ്ഞു വെക്കുകയും വലിയതുറ പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് ഇയാൾക്കെതിരെ ക്രിമിനൽ കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.