തിരുവനന്തപുരം: നഗരത്തിലെ വിവിധയിടങ്ങളിൽ കോർപറേഷെൻറ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി. മുന്നറിയിപ്പില്ലാതെ നടത്തിയ പരിശോധനയിൽ 12ഓളം ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. 30 ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. 60ഓളം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ അന്തരീക്ഷം, പഴകിയ എണ്ണയുടെ ഉപയോഗം, ടോയ്ലറ്റിന് സമീപം പ്രവർത്തിക്കുന്ന അടുക്കള എന്നീ സാഹചര്യങ്ങൾ കണ്ടെത്തിയ ഹോട്ടലുകൾക്കാണ് നോട്ടീസ് നൽകിയത്. സെക്രേട്ടറിയറ്റിന് സമീപം, മണക്കാട്, പൂന്തുറ, തിരുമല, വിഴിഞ്ഞം എന്നിവിടങ്ങളിൽനിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. നാല് കിലോ പഴകിയ ചിക്കൻ ഫ്രൈ, 16 കിലോ ചോറ്, 50കിലോ ഇഡലി എന്നിവ പരിശോധനയിൽ കണ്ടെത്തി. ചില കടകളിൽനിന്ന് നിരോധിച്ച പ്ലാസ്റ്റിക് കവറുകളും കണ്ടത്തിയിട്ടുണ്ട്. ഗുരുതരപ്രശ്നങ്ങൾ കണ്ടെത്തിയ ഹോട്ടലുകൾക്ക് പിഴചുമത്തി നോട്ടീസ് നൽകി. തിരുമലയിൽ ഒരു ഹോട്ടൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതായും കണ്ടെത്തി. വരുംദിവസങ്ങളിൽ പരിശോധന തുടരുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.