ജെൻഡർ കാമ്പയിൻ പ്രവർത്തനം; അയൽകൂട്ട പ്രദേശത്തെ സ്​ത്രീസുരക്ഷ ഉറപ്പാക്കും ^മന്ത്രി തോമസ്​ ഐസക്

ജെൻഡർ കാമ്പയിൻ പ്രവർത്തനം; അയൽകൂട്ട പ്രദേശത്തെ സ്ത്രീസുരക്ഷ ഉറപ്പാക്കും -മന്ത്രി തോമസ് ഐസക് തിരുവനന്തപുരം: കുടുംബശ്രീ നടപ്പാക്കുന്ന ജെൻഡർ കാമ്പയിൻ പ്രവർത്തനങ്ങളിലൂടെ അയൽകൂട്ട പ്രദേശങ്ങളിലെ സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സി.ഡി.എസ് ചെയർപേഴ്സൺമാരുടെ സംസ്ഥാനതല സംഗമത്തിൽ ജെൻഡർ കാമ്പയി​െൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മറ്റെല്ലാ കാര്യത്തിലും പ്രബുദ്ധത ഉണ്ടെങ്കിലും സ്ത്രീനീതിയുടെ കാര്യം വരുമ്പോൾ നമ്മൾ പിന്നിലാകുന്നു. കേരളത്തിൽ പുരുഷന്മാരുടെ മനസ്സിൽ മാത്രമല്ല, സ്ത്രീകളുടെ മനസ്സിലുള്ളതും ആൺകോയ്മയാണ്. ഇൗ വിഷയത്തിൽ എറ്റവും ശക്തമായ പ്രചാരണം നടത്താൻ കഴിയുന്നത് കുടുംബശ്രീക്കാണ്. ബജറ്റിൽ പ്രഖ്യാപിച്ച '14 സ്ത്രീസൗഹൃദ ഗ്രാമങ്ങൾ' പദ്ധതി യാഥാർഥ്യമാക്കാൻ സി.ഡി.എസ് ചെയർപേഴ്സൺമാർ ആത്മാർഥമായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലകളിൽനിന്ന് െതരഞ്ഞെടുത്ത 14 സി.ഡി.എസ് ചെയർപേഴ്സൺമാർ തങ്ങളുടെ കുടുംബശ്രീ അനുഭവങ്ങൾ പങ്കുെവച്ചു. കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ഹരി കിഷോർ, കുടുംബശ്രീ ജെൻഡർ സ്േറ്ററ്റ് േപ്രാഗ്രാം മാനേജർ സോയ തോമസ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.