കൊല്ലം: ആരോഗ്യ മേഖലയിലെ മികച്ച ഡോക്ടർക്ക ് എൻ.എസ് സഹകരണ ആശുപത്രി നൽകിവരുന്ന ബെസ്റ്റ് ഡോക്ടർ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2017ലെ മികച്ച സേവനങ്ങളെ മുൻനിർത്തിയാണ് അവാർഡ് നകുന്നത്. സർക്കാർ സേവനത്തിന് 10 വർഷമോ അതിന് മുകളിലോ സർവിസും കൊല്ലം ജില്ലയിൽ ഒരുവർഷമോ അതിന് മുകളിലോ സേവനം അനുഷ്ഠിച്ചിട്ടുള്ളവരുമായ ഡോക്ടർമാരെയാണ് പരിഗണിക്കുന്നത്. അപേക്ഷ സ്വയം അയക്കുകയോ സ്ഥാപന മേധാവിക്ക് നാമനിർേദശം ചെയ്യുകയോ ചെയ്യാം. അപേക്ഷയോടൊപ്പം കഴിഞ്ഞ വർഷത്തെ സേവനങ്ങളുടെ ഒരു ചെറുവിവരണം കൂടി അയക്കണം. ആശുപത്രിയുടെ 12ാം വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 17ന് അവാർഡ് വിതരണം ചെയ്യും. അപേക്ഷ സ്ഥാപന മേധാവി വഴി വേണം അയക്കാൻ അവാർഡിനുള്ള അപേക്ഷയും മാനദണ്ഡങ്ങളും www.nshospital.org, www.nsnursingcollege.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 12. വിലാസം: സെക്രട്ടറി ഇൻ-ചാർജ് എൻ.എസ് ഹോസ്പിറ്റൽ പാലത്തറ, കൊല്ലം -20.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.