അയിരൂപ്പാറ സർവിസ്​ സഹകരണ സംഘം തട്ടിപ്പ്​

കഴക്കൂട്ടം: അയിരൂപ്പാറ സർവിസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി 3.70 കോടി തട്ടിയ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വെള്ളിയാഴ്ച തെളിവെടുപ്പിന് കൊണ്ടുവരുമെന്നാണ് വിവരം. രജിസ്ട്രേഷൻ വകുപ്പധികൃതരുടെ പരിശോധനയിലാണ് മുക്കുപണ്ടം പണയപ്പെടുത്തിയത് കണ്ടെത്തിയത്. ബാങ്കി​െൻറ പോത്തൻകോട് ശാഖയിൽ അഞ്ചും അയിരൂപ്പാറ ശാഖയിൽ 63 തവണയും സ്വർണം പണയം വെച്ചിട്ടുള്ളതായാണ് കണ്ടെത്തിയത്. സംഭവത്തിൽ ശാഖാ മാനേജരും ക്ലാർക്കും സസ്പെൻഷനിലാണ്. ബാങ്ക് ജീവനക്കാരുടെ പങ്ക് സംശയകരമാണെന്ന് പൊലീസ് ആവർത്തിക്കുന്നു. എന്നാൽ, ബാങ്ക് അധികൃതരുടെ പങ്കില്ലാതെ ഇത്രയേറെ തവണ സ്വർണം പണയം വെക്കാനാകില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ബാങ്ക് ജീവനക്കാരുടെ പങ്കിനെക്കുറിച്ചും സ്വത്ത് വിവരങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. മൂന്ന് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. പോത്തൻകോട് സി.െഎ ഷാജിക്കാണ് അന്വേഷണച്ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.