കേരളത്തിൽ അഭിമാനകരമായി ഒന്നും നടക്കുന്നില്ല ^സുഗതകുമാരി

കേരളത്തിൽ അഭിമാനകരമായി ഒന്നും നടക്കുന്നില്ല -സുഗതകുമാരി * പ്രഫ. ആർ.വി.ജിക്ക് ആദരം തിരുവനന്തപുരം: അക്ഷയ ഉൗർജ അവാർഡ് നേടിയ പ്രഫ. ആർ.വി.ജി. മേനോന് കേരള ശാസ്ത്രസാഹിത്യ പരിഷത്തി​െൻറ ആദരം. പ്രസ്ക്ലബിൽ നടന്ന ആദരിക്കൽ ചടങ്ങ് സുഗതകുമാരി ഉദ്ഘാടനം ചെയ്തു. അഭിമാനകരമായി എന്തെങ്കിലും കേരളത്തിൽ നടക്കുന്നുവെന്ന് പറയാനാകാത്ത അവസ്ഥയാണെന്ന് സുഗതകുമാരി പറഞ്ഞു. ഇത്രയും കാലം പരിഷത്ത് ശാസ്ത്രവും സാഹിത്യവും പഠിപ്പിച്ചിട്ട് മലയാളി എവിടെ എത്തിനിൽക്കുന്നുവെന്ന് പരിശോധിക്കണം. പാലോട് വനമധ്യത്തിൽ ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറ് ആരുടെ ബുദ്ധിയിൽ അവർ ചോദിച്ചു. ക്വാറികളുടെ ദൂരപരിധി 50 മീറ്ററാക്കി വെട്ടിക്കുറച്ചത് ഇടതുപക്ഷ സർക്കാറാണെന്നത് കാണാതെപോകരുത്. സൈലൻറ്വാലി, ആണവനിലയ പദ്ധതികൾക്കെതിരെയും അട്ടപ്പാടിയിലെ പച്ചത്തുരുത്തുകൾക്കും വേണ്ടി ഉയർന്ന മുഴക്കമുള്ള ശബ്ദമാണ് ആർ.വി.ജി മേനോേൻറതെന്നും സുഗതകുമാരി പറഞ്ഞു. ആർ.വി.ജി മേനോൻ മറുപടിപ്രസംഗം നടത്തി. പരിഷത്ത് ജില്ല പ്രസിഡൻറ് സന്തോഷ് ഏറത്ത് അധ്യക്ഷത വഹിച്ചു. സി.പി. അരവിന്ദാക്ഷൻ, ടി. രാധാമണി, ഷിബു അരൂപ്പുറം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.